കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെയും വിഭാഗീയതയുടെയും പശ്‌ചാത്തലത്തിൽ, പയ്യന്നൂരിൽ നടപടിക്കൊരുങ്ങി സിപിഎം. പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താൽക്കാലിക സെക്രട്ടറിയെയും കമ്മിറ്റിയെയും നിയോഗിക്കാൻ ധാരണയായെന്നാണ് സൂചന.
കഴിഞ്ഞദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയവും ചർച്ചയായത്. ഫണ്ട് വിവാദം സംസ്‌ഥാനത്താകെ ചർച്ചയായി തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണിത്. പയ്യന്നൂരിലെയും തളിപ്പറമ്പിലേയും സ്‌ഥാനാർഥി നിർണയത്തിലെ വീഴ്‌ച തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതായി സിപിഎം വിലയിരുത്തിയിരുന്നു.
പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോൽവി അന്വേഷിച്ച രണ്ടംഗ കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് ഏരിയാ കമ്മിറ്റി ഉടച്ചുവാർക്കണമെന്ന നിലപാടിൽ എത്തിയത്. രക്‌തസാക്ഷി സിവി ധനരാജ് കേസിൽ വിധി വരുംമുൻപ് പാർട്ടിയെ സജ്‌ജമാക്കാനായില്ലെങ്കിൽ തിരിച്ചുവരവ് അസാധ്യമാകുമെന്ന സംസ്‌ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ശുദ്ധീകരണം ലക്ഷ്യമിട്ട് ജില്ലാ കമ്മിറ്റിയുടെ നീക്കം.
Most Read| കശുവണ്ടി അഴിമതിക്കേസ്; പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമം ചുമത്തി


































