ബിഎൽഎം തട്ടിപ്പ് കേസ്; പ്രേംകുമാറിന് കോടതിയിൽ ഹാജരാവാൻ നോട്ടീസ്

ബിഎൽഎം ചെയർമാൻ ആർ. പ്രേംകുമാറിനെ ചെന്നൈയിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത്‌ കേരളത്തിൽ എത്തിച്ചു കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും നടപടിക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകിയിരുന്നു.

By Senior Reporter, Malabar News
BLM Financial Fraud Case chairman-Premkumar
ആർ പ്രേംകുമാർ

കോഴിക്കോട്: ബിഎൽഎം (ഭാരത് ലജ്‌ന മൾട്ടി സ്‌റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി) സാമ്പത്തിക തട്ടിപ്പ് കേസിൽ ചെയർമാൻ ആർ. പ്രേംകുമാറിന് കോടതിയിൽ ഹാജരാവാൻ നോട്ടീസ്. ഇയാളെ അറസ്‌റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും നടപടിക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകിയിരുന്നു.

അറസ്‌റ്റിനുള്ള കാരണം പ്രതിയെ ബോധിപ്പിച്ചില്ലെന്ന പ്രതിഭാഗം വക്കീലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയെ ബോധ്യപ്പെടുത്തുന്നതിലും ബന്ധുക്കളെ അറിയിക്കുന്നതിലും പിഴവ് സംഭവിച്ചു എന്നായിരുന്നു കോടതി നിരീക്ഷിച്ചത്. എന്നാൽ, പ്രേംകുമാറിനെ അറസ്‌റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകുകയായിരുന്നു. ഇതിലാണ് ഇപ്പോൾ കോടതി നോട്ടീസ് നൽകിയിരിക്കുന്നത്.

നവംബർ രണ്ട് തിങ്കളാഴ്‌ച ഹാജരാവാൻ ആവശ്യപ്പെട്ടായിരുന്നു പ്രേംകുമാറിന് പോലീസ് നോട്ടീസ് നൽകിയത്. ചെന്നൈയിലെ വീട്ടിലെത്തി നോട്ടീസും നൽകിയിരുന്നു. പക്ഷെ, വീട്ടിൽ പ്രേംകുമാർ ഉണ്ടായിരുന്നില്ല. ഇതോടെ അവിടെയുണ്ടയായിരുന്ന ജീവനക്കാരന് നോട്ടീസ് നൽകി മടങ്ങുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

വാറന്റില്ലാതെയാണ് അറസ്‌റ്റെങ്കിൽ ബിഎൻഎസ് 47 പ്രകാരം കാരണം (ഗ്രൗണ്ട് ഓഫ് അറസ്‌റ്റ്) കൃത്യമായി അറിയിക്കണം. ബന്ധുക്കളെയും വിവരമറിയിക്കണം. പ്രേംകുമാറിന്റെ വിഷയത്തിൽ അറസ്‌റ്റിനുള്ള കാരണം വ്യക്‌തമാക്കുന്ന നോട്ടീസ് ആദ്യം കൈപ്പറ്റാൻ തയ്യാറായിരുന്നില്ല. തുടർന്ന് നോട്ടീസ് മകന്റെ വാട്‌സ് ആപ്പിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. അതിന്റെ സ്‌ക്രീൻ ഷോട്ട് റിമാൻഡ് റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിരുന്നില്ല. ഇതായിരുന്നു ജാമ്യം കിട്ടാൻ കാരണമായതെന്നാണ് പറയുന്നത്.

2006ൽ ചെന്നൈ ആസ്‌ഥാനമായി സ്‌ഥാപിച്ച ബിഎൽഎം സൊസൈറ്റിയുടെ മറവിൽ സാധാരണക്കാരിൽ നിന്ന് പണം സ്വീകരിച്ച് സ്വകാര്യ ആവശ്യങ്ങൾക്കായി വകമാറ്റിയെന്നാണ് കേസ്. 5000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം. സൊസൈറ്റിയിൽ നിക്ഷേപിച്ച പണം ഹോട്ടലുകൾ, റിസോർട്ടുകൾ, തിയേറ്ററുകൾ എന്നിവ വാങ്ങാൻ വകമാറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

തിരുവനന്തപുരത്തെ ആഡംബര ഹോട്ടൽ, തൃശൂരിലെ രാഗം തിയേറ്റർ, മൂന്നാറിലെ റിസോർട്ടുകൾ തുടങ്ങിയവ വാങ്ങാൻ ഈ പണം ഉപയോഗിച്ചതായാണ് ആരോപണം. വിവിധ കമ്പനികൾ വഴിയും പണം വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.

Most Read| ജനിച്ചപ്പോൾ തന്നെ താടിയും മീശയും; അമ്പരന്ന് സോഷ്യൽ മീഡിയ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE