ഫ്‌ളോറിഡയിൽ ജെറ്റ് വിമാനം ജനവാസ മേഖലയിൽ തകർന്ന് വീണ് 9 മരണം

ടെക്‌സസിലെ ഓസ്‌റ്റിനിൽ നിന്ന് ബഹാമാസിലേക്ക് പോവുകയായിരുന്ന സ്വകാര്യ വിമാനമാണ് പ്രാദേശികസമയം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 12.50ഓടെ പാം ബീച്ച് കൗണ്ടിയിലെ ക്രസ്‌റ്റ് ഹേവൻ നെബർഹുഡിന് സമീപം തകർന്നുവീണത്.

By Senior Reporter, Malabar News
Florida Business Jet Crash
ബിസിനസ് വിമാനം ജനവാസ മേഖലയ്‌ക്ക്‌ സമീപം തകർന്നു വീണുണ്ടായ അപകടം / Image Courtesy: Al Jazeera

ഫ്‌ളോറിഡ: അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിൽ സ്വകാര്യ ബിസിനസ് വിമാനം ജനവാസ മേഖലയ്‌ക്ക്‌ സമീപം തകർന്നുവീണ് ഒമ്പതുപേർ കൊല്ലപ്പെട്ടു. ടെക്‌സസിലെ ഓസ്‌റ്റിനിൽ നിന്ന് ബഹാമാസിലേക്ക് പോവുകയായിരുന്ന സ്വകാര്യ വിമാനമാണ് പ്രാദേശികസമയം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 12.50ഓടെ പാം ബീച്ച് കൗണ്ടിയിലെ ക്രസ്‌റ്റ് ഹേവൻ നെബർഹുഡിന് സമീപം തകർന്നുവീണത്.

ടെക്‌സസിലെ ഓസ്‌റ്റിൻ-ബർഗ്‌സ്‌ട്രോം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട ‘ലിയർജെറ്റ് 60‘ എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. തിരക്കേറിയ റോഡിനും വീടുകൾക്കും തൊട്ടടുത്തായാണ് വിമാനം തകർന്നുവീണത്. ഇതിനെ തുടർന്ന് വലിയ പൊട്ടിത്തെറിയുണ്ടായി.

അപകട സ്‌ഥലത്തുനിന്ന് കനത്ത പുക ഉയർന്നു. റോഡരികിൽ കത്തിയമർന്ന അവശിഷ്‌ടങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. എന്നാൽ, വിമാന യാത്രക്കാർക്ക് അല്ലാതെ മറ്റാർക്കും അപകടം പറ്റിയിട്ടില്ലെന്ന് ഫ്‌ളോറിഡ ഗവർണർ സ്‌ഥിരീകരിച്ചു.

ഞായറാഴ്‌ച മേഖലയിൽ ശക്‌തമായ മഴയുണ്ടായിരുന്നു. മോശം കാലാവസ്‌ഥ സംബന്ധിച്ച് നാഷണൽ വെതർ സർവീസ് മുന്നറിയിപ്പും നൽകിയിരുന്നു. അപകടത്തിന് തൊട്ടുമുൻപ്, വിമാനത്തിൽ മഞ്ഞ് ഉറയുന്നതായും ശക്‌തമായ കാറ്റും പ്രകമ്പനവും ഉള്ളതായും പൈലറ്റ് എയർ ട്രാഫിക് കൺട്രോളർ അറിയിച്ചിരുന്നു. എന്നാൽ, വിമാനം നിയന്ത്രിക്കാൻ കഴിയുന്ന രീതിയിലുള്ള മഞ്ഞും മിതമായ കാറ്റും മാത്രമാണ് ഉള്ളതെന്ന് പൈലറ്റ് കൺട്രോളറോട് പറഞ്ഞിരുന്നു.

35,000 അടി ഉയരത്തിൽ കിഴക്കോട്ട് പറക്കുകയായിരുന്ന വിമാനത്തിന് മഴയും മഞ്ഞുവീഴ്‌ചയും നേരിട്ടതോടെ 2000 അടി കൂടി മുകളിലേക്ക് ഉയരാൻ പൈലറ്റ് അനുമതി ചോദിച്ചു. എന്നാൽ, പെട്ടെന്ന് സ്‌ഥിതിഗതികൾ ഗുരുതരമായി മാറുകയും വിമാനം അതിവേഗം താഴേക്ക് പതിക്കാൻ തുടങ്ങുകയും ചെയ്‌തു. തുടർന്ന് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട പൈലറ്റ് അടിയന്തര അപായ സന്ദേശങ്ങൾ നൽകിയിരുന്നു.

ഞങ്ങൾ 8000 അടിയിലേക്ക് താഴുന്നു, മെയ്ഡേ മിനിറ്റിൽ 10,000 അടി വേഗതയിലാണ് ഞങ്ങൾ താഴേക്ക് പതിക്കുന്നത്’ എന്ന് പൈലറ്റ് റേഡിയോ വഴി അറിയിച്ചു. തുടർന്ന് വേഗപരിധി ലംഘിച്ച് മിനിറ്റിൽ 20,000 അടി വേഗതയിലാണ് വിമാനം താഴുന്നത്. ഞങ്ങൾ നിലത്ത് ഇടിക്കാൻ പോവുകയാണ് എന്ന് പൈലറ്റ് അറിയിച്ചതിന് പിന്നാലെ വിമാനം ഇടിച്ചിറങ്ങുകയും ചെയ്‌തു.

Most Read| കള്ളുഷാപ്പിൽ സോഫിയുടെ ‘ചിയേഴ്‌സ്’; ആശ്രിതനിയമനം രണ്ടുവർഷം നീണ്ട പോരാട്ടത്തിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE