സ്റ്റോക്ക്ഹോം: സ്വീഡനില്‍ ചെറുവിമാനം തകര്‍ന്ന് വീണ് 9 മരണം. സ്വീഡനിലെ ഒറേബ്രോ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. വിമാനം പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം. എട്ട് സ്കൈ ഡൈവേഴ്സും, പൈലറ്റുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ നിന്ന് 160 കിലോമീറ്റർ മാറിയാണ് അപകടം നടന്നത്.
2019ലും സമാനമായ വിമാനാപകടത്തില്‍ വടക്കൻ സ്വീഡനില്‍ ഒന്‍പത് പേര് മരണപ്പെട്ടിരുന്നു. അന്നും വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം തകർന്നു വീഴുകയായിരുന്നു. ‘ഏറെ ദുഃഖത്തോടെയാണ് ഒറേബ്രോയിലെ വിമാനാപകടത്തിന്റെ വാർത്ത കേൾക്കാൻ കഴിഞ്ഞത്. മരണപ്പെട്ടവരുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകുന്നു’, സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വെൻ ട്വിറ്ററിലൂടെ അറിയിച്ചു.
Read Also: കേന്ദ്ര ഐടി നിയമത്തിന് എതിരെ ഹൈക്കോടതിയിൽ ഹരജിയുമായി എൻബിഎ