കേന്ദ്ര ഐടി നിയമത്തിന് എതിരെ ഹൈക്കോടതിയിൽ ഹരജിയുമായി എൻബിഎ

By Staff Reporter, Malabar News
NBA=against-New-it-rules-india
Ajwa Travels

കൊച്ചി: കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമത്തെ ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയിൽ ഹരജിയുമായി ന്യൂസ് ബ്രോഡ്‌കാസ്‌റ്റേഴ്‌സ് അസോസിയേഷൻ(എൻബിഎ). ആർട്ടിക്കിൾ 19 (1) () പ്രകാരമുള്ള മാദ്ധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

മാദ്ധ്യമങ്ങളേയും, അവയുടെ അവകാശങ്ങളേയും യുക്‌തിരഹിതമായും, അനിവാര്യമായും നിയന്ത്രിക്കാൻ പുതിയ ഐടി നിയമം സർക്കാരിന് അധികാരം നൽകുന്നുണ്ട്. കൂടാതെ, ഡിജിറ്റൽ വാർത്താ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതിന് ഭരണകൂടത്തിന് നിയന്ത്രണങ്ങളില്ലാത്ത അധികാരങ്ങൾ നൽകുന്ന മേൽനോട്ട സംവിധാനവും പുതിയ നിയമങ്ങൾ മൂലം സൃഷ്‌ടിക്കപ്പെടുന്നു.

ഈ മേൽനോട്ട സംവിധാനത്തിന്റെ ഫലമായി ഭരണകൂടം ജുഡീഷ്യറിയുടെ പരിധിയിലേക്ക് ഉൾപ്പെടെ കടന്നുകയറുകയും, ജഡ്‌ജിമാർക്ക് മാത്രമായി നീക്കിവച്ചിട്ടുള്ള അധികാരങ്ങൾ കവരുമെന്നും എൻബിഎ സമർപ്പിച്ച ഹരജിയിൽ വ്യക്‌തമാക്കുന്നു.

പുതിയ ഐടി ചട്ടങ്ങളുടെ സാധുതയെ ചോദ്യം ചെയ്‌ത്‌ വിവിധ ഡിജിറ്റൽ മീഡിയ സ്‌ഥാപനങ്ങൾ രാജ്യമെമ്പാടുമുള്ള ഹൈക്കോടതികളിൽ ഹരജികൾ സമർപ്പിച്ചിട്ടുണ്ട്, അതിലൊന്ന് മാത്രമാണ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച എൻ‌ബി‌എയുടെ ഹരജി. നേരത്തെ ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങളിൽ യുഎൻ തങ്ങളുടെ ആശങ്ക അറിയിച്ച് രംഗത്ത് വന്നിരുന്നു.

Read Also: കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; നിലപാട് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE