അധികാര ദുർവിനിയോഗം; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റർ

By News Desk, Malabar News
Three Twitter Account Hacked In Two Days
Ajwa Travels

ന്യൂഡെൽഹി: ചില ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റർ ഇന്ത്യ. അധികാര ദുർവിനിയോഗമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ കോടതിയെ സമീപിച്ചിരിക്കുന്നത്. ചില ട്വിറ്റർ അക്കൗണ്ടുകൾ ഉൾപ്പടെയുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷം മുൻപാണ് കേന്ദ്രം ട്വിറ്ററിന് നോട്ടീസ് നൽകിയത്.

രാഷ്‌ട്രീയ പാർട്ടികളുടെ അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ട്വീറ്റ് നടത്തിയവർക്ക് നോട്ടീസ് അയക്കാൻ കേന്ദ്രം തയ്യാറായില്ലെന്നും ട്വിറ്റർ കോടതിയെ അറിയിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങൾ ഉത്തരവാദിത്ത ബോധമുള്ളതാക്കാൻ വേണ്ട നടപടികൾ തുടങ്ങിയതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. ലോകത്താകമാനം ഇത്തരമൊരു വ്യവസ്‌ഥ രൂപപ്പെട്ട് വരുന്നുണ്ട്. രാജ്യത്തും ഇത് നടപ്പിൽ വരുത്തുമെന്നും നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്‌തമാക്കി.

Most Read: പ്രസംഗം വളച്ചൊടിച്ചു; വിവാദത്തിൽ വിശദീകരണവുമായി സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE