സാമൂഹിക മാദ്ധ്യമങ്ങളെ പിടിച്ചടക്കാനാണ് ഐടി നിയമഭേദഗതി; കപിൽ സിബൽ

By Central Desk, Malabar News
India IT Act amendment 2022l
Rep. Image
Ajwa Travels

ന്യൂഡെൽഹി: ആദ്യം അവര്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകള്‍ പിടിച്ചെടുത്തെന്നും ഇപ്പോഴവര്‍ സാമൂഹിക മാദ്ധ്യമങ്ങളെ പിടിക്കാനുളള നീക്കത്തിലാണെന്നും ഇത് മാദ്ധ്യമരംഗം ഒന്നടങ്കം വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്നും കപിൽ സിബൽ പറഞ്ഞു.

രാജ്യസഭാ എംപിയും മുന്‍ ഐടി മന്ത്രിയുമായ കപില്‍ സിബല്‍ പറഞ്ഞുവക്കുകൾ ദേശീയ മാദ്ധ്യമങ്ങൾ വലിയ പ്രധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്യുന്നത്. സാമൂഹികമാദ്ധ്യമ ഉപയോക്‌താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ അപ്പീല്‍ സമിതികള്‍ രൂപവൽക്കരിക്കുന്നതിനായി ഐടി ചട്ടങ്ങളില്‍ വെള്ളിയാഴ്‌ച കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു. ഇതിനെ ചൂണ്ടികാണിച്ചാണ്‌ സിബലിന്റെ അഭിപ്രായപ്രകടനം.

സാധാരണ ജനങ്ങള്‍ക്ക് മുന്നില്‍ ബാക്കിയായ സാധ്യതയായിരുന്നു സാമൂഹിക മാദ്ധ്യമങ്ങള്‍, ഒരു രാഷ്‌ട്രീയ പാര്‍ട്ടി, ഒരു ഭരണസംവിധാനം, ഒരു നിയമം, ആരോടും ഉത്തരം പറയേണ്ടതില്ല എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇദ്ദേഹം കൂട്ടിച്ചേർത്തു. സര്‍ക്കാർ സുരക്ഷിതമാണ്, എന്നാൽ മറ്റുള്ളവര്‍ക്ക് സുരക്ഷിതത്വമില്ല – അതാണ് ഈ സര്‍ക്കാരിന്റെ എക്കാലത്തേയും നയം. സാധാരണ പൗരൻമാർക്ക് അവശേഷിച്ച ഒരേയൊരു വേദിയായിരുന്നു സാമൂഹിക മാദ്ധ്യമങ്ങൾ. ഇവിടെ അഭിപ്രായം പറയുമ്പോള്‍ കേസെടുക്കുന്ന അവസ്‌ഥയാണെന്നും കപില്‍ സിബല്‍ ചൂണ്ടികാണിച്ചു.

ഇന്ത്യന്‍ നിയമങ്ങള്‍ക്ക് കീഴില്‍ സാമൂഹിക മാദ്ധ്യമങ്ങളെ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ഐടി ചട്ടം ഭേദഗതി ചെയ്‌ത്‌ കേന്ദ്ര സർക്കാര്‍ കഴിഞ്ഞദിവസം വിജ്‌ഞാപനം പുറത്തിറക്കിയത്. ഭേദഗതി പറയുന്നതനുസരിച്ച്, സാമൂഹിക മാദ്ധ്യമങ്ങളിലെ പരാതി പരിഹരിക്കാൻ സർക്കാര്‍ തലത്തില്‍ സമിതി വരും. ഉപയോക്‌താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതകള്‍ കൊണ്ടു വരുന്നതെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുമ്പോഴും പിന്നിലെ കെണികൾ എന്തായിരിക്കുമെന്ന് പിടികിട്ടാത്ത അവസ്‌ഥയിലാണ് ടെക് ലോകം. ഈ നീക്കത്തിനെതിരെ ട്വിറ്റർ അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങള്‍ നേരെത്തെ മുതൽ വലിയ വിമർശനം ഉന്നയിച്ചിരുന്നു.

Most Read: വിഴിഞ്ഞം സമരം ക്രമസമാധാന ഭീഷണിയാകരുത്; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE