പ്രളയക്കെടുതി: പാകിസ്‌ഥാന്‌ സഹായവുമായി ദുബായ് ഭരണാധികാരി

പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്ന പാകിസ്‌ഥാനിൽ മൂന്നുമാസമായി നിലക്കാതെ പെയ്യുന്ന മഴ മുക്കലോളം ഭൂപ്രദേശത്തെ നാശത്തിലേക്ക് നയിച്ചു.. ആയിരത്തിലധികം പേർക്ക് ജീവൻ നഷ്‌ടമായി. ലക്ഷങ്ങൾക്ക് വാസസ്‌ഥലം പൂർണമായും ഇല്ലാതായി. സാമ്പത്തിക നഷ്‌ടം മാത്രം1 ലക്ഷം കോടിയിലധികം.

By Central Desk, Malabar News
Floods_Ruler of Dubai with help to Pakistan
Ajwa Travels

ദുബായ്: രാജ്യത്തിന്റെ പകുതിയും മുങ്ങിയ പ്രളയത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന പാകിസ്‌ഥാന്‌ അഞ്ച് കോടി ദിര്‍ഹത്തിന്റെ സഹായമെത്തിക്കാൻ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്‌തും. കഴിഞ്ഞ ദിവസവും ദുബായ്‌യുടെ സഹായം പാകിസ്‌ഥാനിൽ എത്തിച്ചിരുന്നു.

ആദ്യ ദുരിതാശ്വാസ വിമാനം തിങ്കളാഴ്‌ച രാവിലെ പാകിസ്‌ഥാനിൽ എത്തിച്ചതിന് പിന്നാലെയാണ്‌ പുതിയപ്രഖ്യാപനം. ഈ സഹായം ദുരിതം അനിഭവിക്കുന്നവരിൽ വേഗത്തിലെത്തിക്കാനായി ദുബായ് അധികൃതർ ശ്രമം ആരംഭിച്ചു. വരും ദിവസങ്ങളിലും പിന്തുണ നല്‍കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ എത്തുമെന്നും പാകിസ്‌ഥാനിലെ യുഎഇ അംബാസഡര്‍ ഹമദ് ഉബൈദ് അല്‍ സാബി പറഞ്ഞു.

ആഗോളതലത്തില്‍ പ്രകൃതിദുരന്തങ്ങളും പ്രതിസന്ധികളും നേരിടുന്നവരെ പിന്തുണക്കാനുള്ള യുഎഇയുടെ സുസ്‌ഥിര പദ്ധതികള്‍ക്ക് അനുസൃതമായി മറ്റു അടിയന്തര സഹായങ്ങൾ എത്തിക്കാനുള്ള ക്യാമ്പയിനും യുഎഇയിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം, യുഎഇയിലെ ഇന്ത്യന്‍ വ്യവസായിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. സുരീന്ദര്‍ പാല്‍ സിങ് ഒബ്റോയ് പാകിസ്‌ഥാന്‌ സഹായം പ്രഖ്യാപിച്ചിരുന്നു.

പെരുമഴയ്‌ക്കൊപ്പം, ഹിമാലയൻ മലനിരകളിലെ മഞ്ഞ് ക്രമാതീതമായി ഉരുകി ജലാശയങ്ങളിൽ എത്തിയതാണ് പാകിസ്‌ഥാനിലെ പ്രളയത്തിന്റെ ആഴം കൂട്ടിയത്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഉഷ്‌ണതരംഗം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ഹിമാലയൻ മേഖലയിൽ അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഭീകരമായ തോതിൽ ഹിമാലയൻ മലനിരകളിലെ മഞ്ഞ് ഉരുകിയതായി പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞർ ചൂണ്ടികാട്ടിയിരുന്നു.

Floods_Ruler of Dubai with help to Pakistan
Credit: Abdul Majeed/AFP/Getty

ലാ നിന പ്രതിഭാസം അറബിക്കടലിൽ ഉഷ്‌ണം വർദ്ധിപ്പിച്ചത് മഴ ശക്‌തമാകാൻ കാരണമായി. മഞ്ഞുരുകിയ ജലവും പേമാരിയുടെ ഫലമായി ഒഴുകിയെത്തിയ ജലവും ഒരുമിച്ച് ഉൾക്കൊള്ളാൻ പാകിസ്‌ഥാന്‌ സാധിച്ചില്ല. ഇതാണ് രാജ്യത്തിനെ മുക്കാൽ പങ്കും മുക്കിയത്. 40 ദശലക്ഷം ജനങ്ങളെ ബാധിച്ച പ്രളയത്തിൽ ഇതുവരെ 1100 പേർ മരിച്ചതായാണ് റിപ്പോർട്.

Most Read: രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാനാവില്ല; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE