ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച; നൂറുപവൻ കവർന്നു

By Trainee Reporter, Malabar News
sivan-nair-prasannakumari
ശിവൻ നായർ, പ്രസന്നകുമാരി
Ajwa Travels

ചെന്നൈ: ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച. ഞായറാഴ്‌ച രാവിലെ ചെന്നൈ മുത്താപ്പുതുപ്പെട്ടിലാണ് സംഭവം. സിദ്ധ ഡോക്‌ടരായ ശിവൻ നായർ (72), ഭാര്യയും അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മോഷ്‌ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണം കവർന്നതായാണ് വിവരം.

രോഗികളെന്ന വ്യാജേന ദമ്പതികളുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്‌ടാക്കൾ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ളിനിക് നടത്തുന്നുണ്ട്. വീട്ടിൽ നിന്ന് അസാധാരണമായ ബഹളം കേട്ട് അയൽക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്.

പോലീസ് സ്‌ഥലത്ത്‌ എത്തുമ്പോഴക്ക് ഇരുവരെയും ആക്രമിച്ച് മോഷ്‌ടാക്കൾ സ്വർണവുമായി രക്ഷപ്പെട്ടിരുന്നു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ആവടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Most Read| പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയത് രാഷ്‌ട്രീയ ചർച്ചയല്ല; ഇപി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE