അറ്റകുറ്റപ്പണി; മാഹിപ്പാലം ഇന്ന് അടക്കും- ഗതാഗതം നിരോധിച്ചു

ഇന്ന് മുതൽ 12 ദിവസത്തേക്കാണ് പാലം അടക്കുക.

By Trainee Reporter, Malabar News
Mahi palam
Rep. Image
Ajwa Travels

മാഹി: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് പാലം അടക്കുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടക്കുന്നതിനാൽ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു.

കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന് തിരിഞ്ഞു മോന്താൽ പാലം വഴി പോകണം. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങൾ തലശേരിയിലെ ചൊക്ളി- മേക്കുന്ന് വഴി പോകണം. അതേസമയം, ദീർഘദൂര ബസുകൾ ബൈപ്പാസ് വഴി കടന്നുപോകണം.

ഇതിന് മുൻപ് 2016ലാണ് പാലം അടച്ചു അറ്റകുറ്റപ്പണി നടത്തിയത്. 1933ൽ നിർമിച്ചതാണ് മാഹിപ്പാലം. 1971ൽ തൂൺ നിലനിർത്തി പാലം മാത്രം പുനർനിർമിച്ചു. പിന്നീട് പല വർഷങ്ങളായി ബലപ്പെടുത്തൽ നടന്നു. പുതിയ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE