മുതലപ്പൊഴിയിൽ വീണ്ടും അപകടം; മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

അഞ്ചുപേർ നീന്തി രക്ഷപ്പെട്ടു.

By Trainee Reporter, Malabar News
Fisherman dies in muthalappozhi
Rep. Image
Ajwa Travels

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം മരണം. മീൻപിടിത്ത വള്ളം മറിഞ്ഞ് കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ജോണിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്.

മൽസ്യബന്ധനത്തിന് പോകുന്നതിനിടെ അഴിമുഖത്തുണ്ടായ ശക്‌തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ആറുപേരാണ് അപകട സമയത്ത് വള്ളത്തിൽ ഉണ്ടായിരുന്നത്. അഞ്ചുപേർ നീന്തി രക്ഷപ്പെട്ടു. ജോണിനെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുണ്ട്.

Most Read| ഉഷ്‌ണതരംഗ മുന്നറിയിപ്പ്; അങ്കണവാടികൾക്ക് ഒരാഴ്‌ചത്തേക്ക് അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE