തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മൽസ്യബന്ധന ബോട്ട് മറിഞ്ഞു. 16 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തി. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം. ശക്‌തമായ തിരയിൽപ്പെട്ട് ബോട്ട് തലകീഴായി മറയുകയായിരുന്നു. വർക്കല സ്വദേശി നൗഷാദ് എന്നായാളുടെ ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്.
മൽസ്യത്തൊഴിലാളികളും കോസ്‌റ്റൽ പോലീസും എൻഫോഴ്‌സ്‌മെന്റുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്‌ചാത്തലത്തിൽ മൽസ്യത്തൊഴിലാളികൾ അതീവ ജാഗ്രത പുലർത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും അപകടം സംഭവിക്കുകയായിരുന്നു.
Most Read| അവിശ്വാസ പ്രമേയം എട്ടിന്; തുടർ നടപടികൾക്കായി ‘ഇന്ത്യ’ ഇന്നും യോഗം ചേരും