അവിശ്വാസ പ്രമേയം എട്ടിന്; തുടർ നടപടികൾക്കായി ‘ഇന്ത്യ’ ഇന്നും യോഗം ചേരും

By Trainee Reporter, Malabar News
MalabarNews_INDIA
Ajwa Travels

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ച എട്ടു മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി കൂട്ടായ്‌മ ഇന്നും യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ നേതൃത്വത്തിൽ ഇന്നലെ പ്രതിപക്ഷ എംപിമാർ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇക്കാര്യവും യോഗം വിലയിരുത്തും. പാർലമെന്റ് സമ്മേളിക്കും മുമ്പാകും യോഗം ചേരുക.

അവിശ്വാസ പ്രമേയ ചർച്ച എട്ടു വരെ വൈകിച്ച സഭയിലെ നിയമനിർമാണ അജണ്ടകൾ പൂർത്തിയാക്കാനുള്ള സർക്കാർ നീക്കം യോഗം പരിഗണിക്കും. അവിശ്വാസ പ്രമേയ നോട്ടീസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ബില്ലുകൾ പാസാക്കുന്ന സർക്കാർ നടപടി അപ്രസക്‌തമാണെന്നാണ് പ്രതിപക്ഷ വാദം. മറുവശത്ത് നിലവിലുള്ള രാഷ്‌ട്രീയ സാഹചര്യങ്ങൾ ഇന്ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഭരണപക്ഷവും വിലയിരുത്തും.

മറുവശത്ത് മുതിർന്ന കേന്ദ്രമന്ത്രിമാരുടെ കൂടിക്കാഴ്‌ചയും ഇന്ന് നടക്കും. മുതിർന്ന കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പാർലമെന്റിലാകും കൂടിക്കാഴ്‌ച നടത്തുക. അവിശ്വാസ പ്രമേയ നോട്ടീസ് നിലനിൽക്കെ ബില്ലുകൾ പാസാക്കുന്ന നടപടിയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നിലപാട് ഭരണപക്ഷം അംഗീകരിക്കില്ല.

Most Read| ഹരിയാന കലാപം; കുറ്റവാളികളെ വെറുതേ വിടില്ല- നാശനഷ്‌ടം ഈടാക്കുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE