യുഎഇ ഗ്രീൻവിസക്ക് അപേക്ഷിക്കാം; സ്‌പോണ്‍സറോ ഉടമയോ ആവശ്യമില്ല

ഏപ്രിലിൽ പ്രഖ്യാപിച്ച യുഎഇയുടെ 'ഗ്രീൻവിസ' പ്രാബല്യത്തിൽ വരികയാണ്. രാജ്യത്ത് നിന്ന് സ്‌പോൺസർ ആകാൻ ആരുടേയും സഹായമില്ലാതെ ഗ്രീൻവിസയെടുക്കാം. അഞ്ചുവർഷം യുഎഇയിൽ ജോലിയോ ബിസിനസോ ചെയ്യാനും താമസിക്കാനും അനുവദിക്കുന്ന സംവിധാനമാണ് ഗ്രീൻവിസ.

By Central Desk, Malabar News
UAE Green Visa can be applied from 5; No sponsor or owner required
Ajwa Travels

അബുദാബി: സ്‌പോണ്‍സറോ ഉടമയോ ഇല്ലാതെ യുഎഇില്‍ അഞ്ച് വര്‍ഷം ബിസിനസ് ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യാന്‍ അനുവദിക്കുന്ന യുഎഇയുടെ ഗ്രീന്‍വിസക്ക് സെപ്റ്റംബർ 5മുതൽ അപേക്ഷിക്കാം. പ്രതിഭകള്‍, വിദഗ്‌ധരായ പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവർക്കാണ് നിബന്ധനകൾക്ക് വിധേയമായ യുഎഇ ഗ്രീൻവിസ ലഭിക്കാൻ അർഹത.

ജനപ്രീതിനേടിയ ഗോൾഡൻ വിസക്കും 5 വർഷ മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസക്കും ശേഷമാണ് പുതിയ പദ്ധതി യുഎഇി അവതരിപ്പിക്കുന്നത്. ഗ്രീൻവിസക്കും 5വർഷത്തെ കാലാവധിയാണ് ഉണ്ടാകുക. ശേഷം പുതുക്കാവുന്നതാണ്. കമ്പനി ഡയറക്‌ടർമാർ, എക്‌സിക്യൂട്ടീവുകൾ, എൻജിനീയർമാർ, ശാസ്‌ത്ര, സാങ്കേതിക, മാനുഷിക മേഖലകളിലെ പ്രഫഷനലുകൾ, സാങ്കേതിക വിദഗ്‌ധർ എന്നിവരും ഗ്രീൻവിസാ പട്ടികയിൽ ഉൾപ്പെടും.

മറ്റ് രാജ്യങ്ങളിലെ ജോലികൾ യുഎഇയിൽ ഇരുന്ന് ചെയ്യുന്നതിന് ഒരുവർഷത്തെയും റിയൽ എസ്‌റ്റേറ്റ് ഉടമകൾക്ക് രണ്ടുവർഷത്തെയും ഗ്രീൻവിസക്ക് അർഹതയുണ്ടാകും. ഗ്രീൻവിസക്കാർക്ക് തങ്ങളുടെ വിസാ കാലാവധി തീരുംവരെ കുടുംബത്തെയും സ്‌പോൺസർ ചെയ്യാം. 25 വയസ് വരെയുള്ള ആൺമക്കളെയും വിവാഹിതരല്ലാത്ത പെൺമക്കളെ പ്രായപരിധിയില്ലാതെയും ഗ്രീൻവിസക്കാർക്ക് സ്‌പോൺസർ ചെയ്യാം. ഗ്രീൻവിസ ലഭിച്ചശേഷം രാജ്യത്തിന് പുറത്തുപോയി 6 മാസത്തിൽ കൂടുതൽ സമയം താമസിക്കുന്നവരുടെ ഗ്രീൻ വിസ റദ്ദാകും.

യുഎഇയിലെ നിലവിലുള്ള നിക്ഷേപകർ/ബിസിനസ് പങ്കാളികൾ എന്നിവർക്കും ഗ്രീൻവിസയിലേക്കു മാറാം. മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽനിന്ന് ഫ്രീലാൻസർ, സ്വയം സംരംഭക ലൈസൻസ് ഉള്ളവർക്കാണ് ഗ്രീൻവിസയിലേക്കു മാറാൻസാധിക്കുക. നിലവിൽ ഇവർ 2വർഷത്തെ വിസയിലാണു ഉണ്ടാകുക. ഇവർക്ക് മൊത്തം നിക്ഷേപത്തുക പരിഗണിച്ചാകും ഗ്രീൻവിസ നൽകുക. ബാച്ച്ലർ ഡിഗ്രിയുള്ളവരും 2 വർഷത്തിനിടെ 3,60,000 ദിർഹത്തിൽ (77,89,956 രൂപ) കുറയാത്ത വരുമാനമുള്ളവരുമായ സ്വയം സംരംഭകരും ഫ്രീലാൻസർമാരുമാരാണ് അപേക്ഷിക്കാൻ യോഗ്യർ.

ശാസ്‌ത്രം, നിയമം, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമൂഹികശാസ്‌ത്രം തുടങ്ങിയ 9 വിഭാഗങ്ങളിലെ അതിവിദഗ്‌ധരെയും ഗ്രീൻവിസക്ക് പരിഗണിക്കും. പ്രതിമാസം 15,000 ദിർഹമോ (3,24,581 രൂപ) അതിൽ കൂടുതലോ സമ്പാദിക്കുന്ന ബാച്‌ലേഴ്‌സ് ഡിഗ്രിയുള്ളവരും യുഎഇയിൽ സാധുതയുള്ള തൊഴിൽ കരാർ ഉള്ളവരും ആയിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് സഹായിക്കും.

Most Read: രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാനാവില്ല; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE