ശ്വാസകോശ അർബുദം; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

By Team Member, Malabar News
Lung Cancer Should Be Identified Early Through This Symptoms
Ajwa Travels

ഏറ്റവും മാരകമായ അർബുദങ്ങളിൽ ഒന്നാണ് ശ്വാസകോശ അർബുദം. ലോകത്ത് തന്നെ പ്രതിവർഷം റിപ്പോർട് ചെയ്യുന്ന അർബുദ മരണങ്ങളിൽ 19 ശതമാനം ശ്വാസകോശ അർബുദം മൂലമാണ്. മറ്റ് അര്‍ബുദങ്ങളെ പോലെ തന്നെ ശ്വാസകോശ അര്‍ബുദവും ആദ്യ ഘട്ടത്തില്‍ തിരിച്ചറിഞ്ഞ് ചികിൽസ തുടങ്ങേണ്ടത് അത്യാവശ്യമാണ്. എന്നാൽ ആദ്യ ഘട്ടങ്ങളില്‍ ശ്വാസകോശ അര്‍ബുദം തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടായിരിക്കും.

ശ്വാസകോശത്തില്‍ നാഡീവ്യൂഹങ്ങള്‍ കുറവായതിനാല്‍ രോഗിക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാതെ തന്നെ അർബുദ കോശങ്ങൾക്ക് ഇവിടെ വളരാം. തുടർന്ന് രോഗം മൂർച്‌ഛിച്ച് അവസാന ഘട്ടങ്ങളില്‍ എത്തുമ്പോഴായിരിക്കും അര്‍ബുദം തിരിച്ചറിയുക. ഇത് ഒഴിവാക്കാനായി ശ്വാസകോശ അര്‍ബുദത്തെ കുറിച്ച് ശരീരം സൂചന നൽകുന്ന ചില ലക്ഷണങ്ങള്‍ നോക്കാം.

തുടർച്ചയായ ചുമ

നിരന്തരമായ ചുമ ശ്വാസകോശ അർബുദത്തിന്റെ കാരണമായേക്കാം. പനിയും ജലദോഷവും മൂലം ഒരാൾക്ക് ചുമ ഉണ്ടായാൽ അത് പത്തോ പതിനഞ്ചോ ദിവസം മാത്രമായിരിക്കും നീണ്ടുനിൽക്കുക. എന്നാൽ വർഷം മുഴുവനും യാതൊരു കാരണവുമില്ലാതെ നിരന്തരമായി ചുമ തുടർന്നാൽ അത് ശ്വാസകോശ അർബുദത്തിന്റെ സൂചന ആകാം.

ശ്വാസംമുട്ടൽ

ശ്വാസകോശത്തിൽ അർബുദകോശങ്ങൾ പെരുകുമ്പോൾ അത് ശ്വാസനാളിയെ തടസപ്പെടുത്തുകയോ, ഇടുങ്ങിയതാക്കുകയോ ചെയ്യും. ഇത് ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ ഒഴുക്കിനെ കുറയ്‌ക്കുകയും, ഇതുമൂലം രോഗിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്യും.

ശബ്‌ദത്തിലെ വ്യത്യാസം

ശ്വാസകോശ അർബുദം ഒരാളുടെ ശബ്‌ദത്തെ കൂടുതൽ പരുക്കനാക്കും. എന്നാൽ ശബ്‌ദത്തിലുണ്ടാകുന്ന മാറ്റങ്ങളെല്ലാം ശ്വാസകോശ അർബുദം മൂലമല്ല. പക്ഷേ ശബ്‌ദത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഒരു ഡോക്‌ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

ശരീര വേദന

അപൂർവം കേസുകളിൽ ശ്വാസകോശ അർബുദം രോഗികളിൽ കഠിനമായ ശരീരവേദനയ്‌ക്ക് കാരണമാകാറുണ്ട്. നെഞ്ച്, തോളുകള്‍, പുറം എന്നിവിടങ്ങളിലാകും ഇത്തരക്കാർക്ക് പ്രധാനമായും വേദന അനുഭവപ്പെടുക. അതിനാൽ തന്നെ നിരന്തരം വേദന അനുഭവപ്പെടുന്ന പക്ഷം ഡോക്‌ടറെ കാണേണ്ടതാണ്.

ക്ഷീണവും, ശരീരഭാരം കുറയലും

കുറഞ്ഞ കാലയളവിനുള്ളിൽ ശരീരഭാരം വളരെയധികം കുറയുന്നത് ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച വിശപ്പില്ലായ്‌മയിലേക്കും നയിക്കാറുണ്ട്. കൂടാതെ നമ്മുടെ ശരീരത്തിലെ ഊർജത്തിന്റെ പ്രധാന പങ്കും അർബുദ കോശങ്ങൾ ഉപയോഗപ്പെടുത്തുന്നതിനാൽ എപ്പോഴും കഠിനമായ ക്ഷീണവും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

Read also: രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിക്കാം; ഔഷധഗുണങ്ങൾ ഏറെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE