കനത്ത മഴ; വയനാട് ചുരത്തിൽ മരം വീണ് ഗതാഗതതടസം, കാലവർഷം നാലു ദിവസത്തിനകം

മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

By Senior Reporter, Malabar News

വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. പ്രദേശത്ത് ശക്‌തമായ മഴ തുടരുകയാണ്. കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നും ഫയർഫോഴ്‌സ് സംഘം സ്‌ഥലത്ത്‌ എത്തിയിട്ടുണ്ട്.

ഒന്നര മണിക്കൂറായി പ്രദേശത്ത് തുടരുന്ന അതിശക്‌തമായ ഗതാഗതക്കുരുക്ക് കാരണം മരം മുറിച്ചുമാറ്റുന്നതിനായുള്ള നടപടികൾ തുടങ്ങാൻ വൈകി. ഇതിനോടകം ചുരത്തിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.

കാലവർഷം നാലുദിവസത്തിനകം

കേരളത്തിൽ കാലവർഷം നാലുദിവസത്തിനകം എത്തും. എൽനിനോ പ്രതിഭാസം കാരണം ഇത്തവണ കാലവർഷം ശരാശരിയിൽ താഴെയായിരിക്കും എന്നായിരുന്നു ആദ്യ സൂചനകളെങ്കിലും തുടക്കത്തിൽ മഴ ശക്‌തമാകുമെന്നാണ് വിലയിരുത്തൽ. ഇന്ന് മുതൽ അടുത്ത അഞ്ചുദിവസത്തേക്ക് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂൺ മൂന്നിന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ മലപ്പുറം ജില്ലകളിലും നാലിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഞ്ഞ അലർട് ആയിരിക്കും. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Most Read| നവീൻ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടും, വിജ്‌ഞാപനം ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE