രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിക്കാം; ഔഷധഗുണങ്ങൾ ഏറെ

By Team Member, Malabar News
Health Benefits Of Coriander Water
Ajwa Travels

ഇന്ത്യൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് മല്ലി. നമുക്ക് ഏറ്റവും സുപരിചിതമായ മല്ലി കൊണ്ട് കറികളുടെ രുചി വർധിപ്പിക്കുന്നതിന് അപ്പുറം ഏറെ ആരോഗ്യ ഗുണങ്ങളുമുണ്ട്. അതിലൊന്നാണ് രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത്. ഇത് ആരോഗ്യത്തിന് അത്യുത്തമമാണെന്ന് ഡയറ്റിഷ്യൻമാർ വ്യക്‌തമാക്കുന്നുണ്ട്.

രാത്രിയിൽ ഒരു സ്‌പൂൺ മല്ലി ഒരു ഗ്ളാസ് വെള്ളത്തിൽ കുതിർത്തു വെക്കണം. തുടർന്ന് രാവിലെ ഈ വെള്ളം കുടിക്കാവുന്നതാണ്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഈ മല്ലിവെള്ളം കൊണ്ടുള്ള മേൻമകൾ ഇനി പറയുന്നവയാണ്.

മുടി കരുത്തോടെ വളരും

മല്ലിയിൽ വിറ്റാമിൻ എ, സി, കെ എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇത് മുടി തഴച്ചു വളരുന്നതിന് ഗുണം ചെയ്യും. കൂടാതെ മുടി പൊട്ടിപ്പോകുന്നത് തടയാനും, മുടി കൊഴിച്ചിൽ കുറയ്‌ക്കാനും മല്ലിയിലെ പോഷണങ്ങൾ സഹായിക്കും. മല്ലിവെള്ളം കുടിക്കുന്നത് പോലെ തന്നെ എണ്ണയിൽ ചേർത്തും മല്ലി തലയിൽ തേക്കുന്നത് ഏറെ ഗുണകരമാണ്.

ചർമത്തിന്റെ തിളക്കം വർധിപ്പിക്കും

ഇരുമ്പിന്റെ സാന്നിധ്യം ധാരാളമുള്ള ഒന്നാണ് മല്ലി. അതിനാൽ തന്നെ ഇതിലെ ആന്റി ഫംഗല്‍, ആന്റി ബാക്‌ടീരിയല്‍ ഗുണങ്ങള്‍ ചർമത്തിൽ കുരുക്കൾ ഉണ്ടാകുന്നത് തടയുകയും, ചർമം മൃദുവാക്കി തിളക്കം നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്യും.

പ്രതിരോധശേഷി വർധിപ്പിക്കാൻ

പ്രതിരോധശേഷി വർധിപ്പിക്കാനും മല്ലി സഹായകമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കല്‍സിനെ കുറച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കും.

ശരീരഭാരം കുറയ്‌ക്കാൻ

രാവിലെ മല്ലി വെള്ളം കുടിക്കുന്നതിലൂടെ ദഹന സംവിധാനത്തെ മെച്ചപ്പെടുത്താനും ചയാപചയം വര്‍ധിപ്പിക്കാനും സാധിക്കും.ഇത് ശരീരഭാരം കുറയ്‌ക്കുന്നതിന് ഏറെ ഗുണം ചെയ്യുകയും ചെയ്യും.

കൊളസ്‌ട്രോൾ കുറയ്‌ക്കാൻ

കൊളസ്‌ട്രോൾ ഉള്ള ആളുകൾ രാവിലെ ഓരോ ഗ്ളാസ് മല്ലിവെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ഇത് കൊളസ്‌ട്രോൾ കുറയ്‌ക്കുന്നതിന് സഹായിക്കും.

പ്രമേഹം നിയന്ത്രിക്കാൻ

കൊളസ്‌ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ പ്രമേഹം നിയന്ത്രിക്കുന്നതിനും ഏറെ സഹായം ചെയ്യുന്ന ഒന്നാണ് മല്ലിവെള്ളം.

Read also: മൂത്രാശയ അണുബാധ ഒഴിവാക്കാം; ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE