സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തുടരുന്നു! ചിക്കൻ പോക്‌സ് ജാഗ്രത വേണം

വെരിസെല്ലാ സോസ്‌റ്റർ എന്ന വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചിക്കൻ പോക്‌സ്. ഇതുവരെ ചിക്കൻ പോക്‌സ് വരാത്തവർക്കോ, വാക്‌സിൻ എടുക്കാത്തവർക്കോ ആണ് ഈ രോഗം വരാൻ കൂടുതൽ സാധ്യത.

By Trainee Reporter, Malabar News
chickenpox
Rep. Image
Ajwa Travels

സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നതിന് അനുസരിച്ച് വേനൽക്കാല രോഗങ്ങളും പടരുകയാണ്. ഇതിൽ പ്രധാനമാണ് ചിക്കൻ പോക്‌സ്. മഞ്ഞപ്പിത്തം, കോളറ, വിവിധതരം പനികൾ എന്നിവയെല്ലാം അടുത്തകാലത്തായി വിവിധ ജില്ലകളിൽ വ്യാപിക്കുന്ന സ്‌ഥിതിയാണ്‌. ഇതിനൊപ്പം ചിക്കൻ പോക്‌സും വെല്ലുവിളി ഉയർത്തുന്നുണ്ട്.

ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിൽസ തേടണമെന്നും സ്വയം ചികിൽസ പാടില്ലെന്നും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.

എന്താണ് ചിക്കൻ പോക്‌സ്

വെരിസെല്ലാ സോസ്‌റ്റർ എന്ന വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചിക്കൻ പോക്‌സ്. ഇതുവരെ ചിക്കൻ പോക്‌സ് വരാത്തവർക്കോ, വാക്‌സിൻ എടുക്കാത്തവർക്കോ ആണ് ഈ രോഗം വരാൻ കൂടുതൽ സാധ്യത. ഒരുവട്ടം രോഗം വന്നവർക്ക് പിന്നീട് വരില്ലെന്നും പറയപ്പെടുന്നുണ്ട്

രോഗലക്ഷണങ്ങൾ

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്‌മ, തലവേദന, ശരീരത്തിൽ കുമിളകൾ എന്നിവയാണ് രോഗലക്ഷണങ്ങൾ. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വന്ന് നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

പകർച്ചാരീതി

ചിക്കൻ പോക്‌സ്, ഹെർപ്പിസ് സോസ്‌റ്റർ രോഗമുള്ളവരുമായി അടുത്ത സമ്പർക്കത്തിലൂടെയോ കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മൽ എന്നിവയിലൂടെയുള്ള കണങ്ങൾ ശ്വസിക്കുന്നത് വഴിയും രോഗം ബാധിക്കാം. ശരീരത്തിൽ കുമിളകൾ പൊന്തി തുടങ്ങുന്നതിന് രണ്ടുദിവസം മുൻപ് മുതൽ അവ ഉണങ്ങുന്നത് വരെ രോഗം പകരാം. പത്ത് മുതൽ 21 ദിവസം വരെ രോഗലക്ഷണങ്ങൾ പ്രകടമാകും.

duration of chickenpox

ശ്രദ്ധിക്കേണ്ടവർ

ശിശുക്കൾ, കൗമാരക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, എച്ച്‌ഐവി/ കാൻസർ ബാധിതർ, അവയവമാറ്റ ശസ്‌ത്രക്രിയ കഴിഞ്ഞവർ, കീമോതെറാപ്പി/ സ്‌റ്റീറോയിഡ്‌ മരുന്നുകൾ ഉപയോഗിക്കുന്നവർ, ശ്വാസകോശ/ ത്വക്ക് രോഗമുള്ളവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കൻ പോക്‌സ് രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങൾ ഉള്ളതോ ആയ ഈ വിഭാഗത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും മന്ത്രി അഭ്യർഥിച്ചു.

കൂടുതൽ ശ്രദ്ധിക്കേണ്ടത്

നാല് ദിവസത്തിനുള്ളിൽ കൂടുതലുള്ള പനി, കഠിനമായ പനി, കുമിളകളിൽ കഠിനമായ വേദന, അമിതമായ ഉറക്കം, ആശയക്കുഴപ്പം, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുള്ള ഛർദ്ദിൽ, ശ്വാസംമുട്ട്, കഠിനമായ ചുമ, വയറുവേദന, രക്‌തസ്രാവം, എന്നീ രോഗലക്ഷണങ്ങൾ കാണുന്നുവെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. ഇവ ചിക്കൻ പോക്‌സിന്റെ സങ്കീർണതകളായ ന്യൂമോണിയ, മസ്‌തിഷ്‌കജ്വരം, കരൾ വീക്കം, സെപ്‌സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങൾ ആയതിനാൽ എത്രയുംവേഗം ചികിൽസ തേടേണ്ടതാണ്.

chickenpox-hero
Rep. Image

രോഗം വന്നാൽ ശ്രദ്ധിക്കണം

വായുസഞ്ചാരമുള്ള മുറിയിൽ പരിപൂർണമായി വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പഴവർഗങ്ങൾ കഴിക്കുക, മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക, രോഗി ഉപയോഗിച്ച വസ്‌ത്രങ്ങളും മറ്റു വസ്‌തുക്കളും മറ്റുള്ളവരുമായി പങ്കിടാതിരിക്കുക. അവ ബ്ളീച്ചിങ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്‌തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിൻ ലോഷൻ പുരട്ടുക.

ശരീരം മൃദുവായ തുണികൊണ്ട് ഇടയ്‌ക്കിടെ ഒപ്പിയെടുക്കുക, ചൊറിച്ചിൽ കുറക്കുന്നതിനും ആശ്വാസത്തിനും സാധാരണ വെള്ളത്തിലെ കുളി സഹായിക്കും. കൈകളിലെ നഖം വൃത്തിയായി സൂക്ഷിക്കുക, കുമിളകൾ ചൊറിഞ്ഞാൽ കൈകൾ സോപ്പുപയോഗിച്ച് കഴുകുക. ചിക്കൻ പോക്‌സ് ചികിൽസയിൽ ആണെങ്കിലും സ്‌ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകൾ ഒന്നും തന്നെ നിർത്തരുത്.

രോഗപ്രതിരോധം

ചിക്കൻ പോക്‌സ് വന്നിട്ടില്ലാത്തവർക്ക് രോഗികളുമായി സമ്പർക്കം വന്ന് 72 മണിക്കൂറിനുള്ളിൽ വാക്‌സിൻ എടുത്താൽ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്.

Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE