മദ്യപാനത്തിന്‌ സുരക്ഷിതമായ തോതില്ല

ചെറിയ തോതിലുള്ള മദ്യപാനം ഹൃദയത്തിന്‌ സുരക്ഷിതമാകുമെന്ന പ്രചരണം സത്യമോ? ആണെങ്കിൽ എന്തുകൊണ്ട്? അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് എന്താണ്?

By Trainee Reporter, Malabar News
There is no safe level of alcohol consumption
Representational image
Ajwa Travels

പരിമിതമായ മദ്യപാനം ഹൃദയത്തിനു നല്ലതാണെന്ന പ്രചരണം 100% തെറ്റാണ്. ഒരു രോഗത്തിനും അല്ലങ്കിൽ രോഗപ്രതിരോധത്തിനും മദ്യം നല്ലതല്ല എന്നതാണ് യാഥാർഥ്യം. വാട്‌സാപ്പ് സർവകലാശാലകൾ വ്യപകമായ ശേഷം ആരംഭിച്ച വ്യാപക പ്രചരണമാണ് പരിമിത മദ്യപാനം നല്ലതെന്ന തെറ്റായ ധാരണ.

അല്‍പ സ്വല്‍പം മദ്യപാനം മൂലം ശരീരത്തിനു കുഴപ്പമില്ലെന്ന പ്രചരണത്തെ പിന്തുണയ്‌ക്കുന്ന അവകാശവാദങ്ങളും മറ്റും നമ്മിൽ പലരും വായിച്ചിട്ടുണ്ടാകാം. എന്നാല്‍ ഏതളവിലും മദ്യം ശരീരത്തിന്‌, പ്രത്യേകിച്ച്‌ ഹൃദയത്തിന്‌ ഹാനികരമാണെന്ന്‌ പുതിയ പഠനങ്ങള്‍ അടിവരയിടുന്നു. കുറഞ്ഞ തോതിലുള്ള മദ്യപാനം പോലും പുപുരുഷൻമാരിലും സ്‌ത്രീകളിലും രക്‌തസമ്മർദം ഉയര്‍ത്തുമെന്ന്‌ വിവിധ വംശക്കാരായ 20,000 പേരില്‍ അടുത്തിടെ നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു.

അതിനാല്‍ മദ്യപാനത്തിന്‌ സുരക്ഷിതമായ തോത്‌ എന്നൊന്ന്‌ ഇല്ലെന്നും അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ഓര്‍മപ്പെടുത്തുന്നു. ദിവസം 12 ഗ്രാം മദ്യം അകത്താക്കിയാല്‍ പോലും സിസ്‌റ്റോളിക് രക്‌തസമ്മർദം 1.25 എംഎംഎച്ച്‌ജി വച്ച്‌ ഉയരുമെന്ന്‌ ഫോര്‍ട്ടിസ്‌ ഹീരാനന്ദനി ഹോസ്‌പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ ഡയറക്‌ടർ ഡോ. ഫരാഹ്‌ ഇന്‍ഗേല്‍ എച്ച്‌ടി ലൈഫ്‌ സ്‌റ്റയിലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പ്രതിദിനം 48 ഗ്രാം മദ്യം കഴിക്കുന്നത്‌ സിസ്‌റ്റോളിക് രക്‌തസമ്മർദത്തില്‍ ശരാശരി 4.9 എംഎംഎച്ച്‌ജി വർധനയുണ്ടാക്കും. ആഴ്‌ചയില്‍ മൂന്നോ നാലോ ഡ്രിങ്ക്‌ വീതം കഴിക്കുന്നത്‌ പോലും രക്‌തസമ്മർദം ഉയര്‍ത്തുമെന്നും ഇത്‌ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നും ഡോ. ഫരാഹ്‌ കൂട്ടിച്ചേര്‍ത്തു. അതായത്, കുറഞ്ഞ അളവിലുള്ള മദ്യപാനം ഹൃദയത്തെ സംരക്ഷിക്കുമെന്ന കാരണം പറഞ്ഞുള്ള മദ്യപാനത്തിന് സ്‌ഥാനമില്ല.

INTERESTING | മനുഷ്യ മുഖവുമായി സാദൃശ്യമുള്ള ‘യോഗി’ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE