‘ഫാസിയോ’; യൂത്ത് ഫാഷൻ ബ്രാൻഡിൽ തരംഗം തീർക്കാൻ കല്യാൺ സിൽക്‌സ്

യുവ സമൂഹത്തിന്റെ ഫാഷൻലോകത്തേക്ക് അതിശയിപ്പിക്കുന്ന വിലക്കുറവിൽ, ലോക നിലവാരമുള്ള വസ്‌ത്ര ശ്രേണിയുമായി കല്യാൺ സിൽക്‌സിന്റെ FAZYO വരുന്നു. ആഗോള നിലവാരമുളള ഷോറൂമുകളും ഉയർന്ന പ്രൊഫഷണൽ സമീപനവും ഉറപ്പുവരുത്തിയാണ് കല്യാൺ സിൽക്‌സ്‌ യുവ ഫാഷൻ ബ്രാൻഡ് രംഗത്തേക്ക് പ്രവേശിക്കുന്നത്.

By Central Desk, Malabar News
FAZYO by Kalyan Silks
Ajwa Travels

യുവസമൂഹത്തിന്റെ ഫാസ്‌റ്റ് ഫാഷൻ വിഭാഗത്തിലേക്ക് FAZYO എന്ന പുതിയ റീട്ടെയിൽ ബ്രാൻഡുമായി Kalyan Silks.

വിപണിയിൽ ശക്‌തമായ മൽസരം ഉറപ്പിച്ചുകൊണ്ട്, 149 മുതൽ 999 രൂപവരെയുള്ളവാല്യൂ ഫാഷൻ ട്രെൻഡ് സെറ്റർ വസ്‌ത്രങ്ങൾക്ക് മുൻഗണന നൽകിയാണ് ഫാസിയോ (FAZYO Showroom) അതിന്റെ സാന്നിധ്യം ആരംഭിക്കുന്നത്.

ആഗോള നിലവാരമുളള ഷോറൂമുകൾ, സൗഹൃദപരവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അന്തരീക്ഷം ഉറപ്പുവരുത്തുന്ന രീതിയിലാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്‌. ആദ്യ സ്‌റ്റോർ സെപ്‌റ്റംബർ 10ന് തൃശൂരിൽ തുറക്കും. തുടർന്ന് കേരളത്തിലെ 14 ജില്ലകളിലും ഷോറൂമുകൾ തുറക്കാൻ പദ്ധതിയിട്ടിട്ടുള്ള FAZYO അതിന്റെ അടുത്തഘട്ട വിപുലീകരണ പദ്ധതിയിൽ മറ്റ് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കും വ്യാപിക്കും.

യുവതക്ക് താങ്ങാനാവുന്ന, എന്നാൽ ബ്രാൻഡ് മൂല്യത്തിലോ ഗുണനിലവാരത്തിലോ വിട്ടുവീഴ്‌ചയില്ലാത്ത ഉൽപ്പന്നങ്ങൾ ഉറപ്പുവരുത്തുന്ന രീതിയാണ് ഞങ്ങൾ മുന്നോട്ടുവയ്‌ക്കുന്നത്‌. ഷോറൂമുകളുടെ സ്‌ഥാന നിർണയം മുതൽ ട്രെൻഡ് സെറ്റർ ഉൽപ്പന്നങ്ങൾ കണ്ടെത്തി അത് സമർഥമായ വിലനിർണ്ണയത്തിലൂടെ ഏറ്റവും സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ലഭ്യമാക്കി യുവസമൂഹത്തിന്റെ പ്രിയബ്രാൻഡായി മാറുക എന്നതാണ് ലക്ഷ്യം -ഫാസിയോ ഡയറക്‌ടേഴ്‌സ് പറഞ്ഞു.

സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ ഉൾപ്പെടെ നിരവധി സാങ്കേതിക സംവിധാനങ്ങളും ഷോറൂമുകളിൽ ഉണ്ടാകും.ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഫാഷൻ വസ്‌ത്രങ്ങൾ താങ്ങാനാവുന്ന വിലനിലവാരത്തിൽ നൽകുക. ഇതിൽ പുതുമയും ഗുണനിലവാരവും സംയോജിപ്പിക്കുക. സീസണുകൾ പരിഗണിക്കാതെ ഏത് സമയത്തും ഉൽപ്പന്ന ശ്രേണിയിൽ പുതുമ നിലനിർത്തുക. ഏറ്റവും കുറഞ്ഞ ഇടവേളകളിൽ പുതിയ ശേഖരങ്ങൾ എത്തിക്കുക എന്നിവയാണ് ഫാസിയോ മുന്നോട്ടുവെക്കുന്ന ബിസിനസ് തത്ത്വം. – ഗ്രൂപ്പ് ചെയർമാൻ ടിഎസ് പട്ടാഭിരാമൻ പറഞ്ഞു.

FAZYO by Kalyan Silksഒരു നൂറ്റാണ്ടിലധികമായി കല്യാൺ സിൽക്‌സ് പരിപാലിച്ചിട്ടുള്ള മാതൃകാപരമായ ഗുണനിലവാരം ഫാസിയോയിലും ഉപഭോക്‌താക്കൾക്ക്‌ പ്രതീക്ഷിക്കാമെന്നും ഇദ്ദേഹം പറഞ്ഞു. സെപ്‌റ്റംബർ 10ന് രാവിലെ 10 മണിക്ക് ആദ്യ സ്‌റ്റോർ, തൃശൂരിലെ സെന്റ് തോമസ് കോളേജ് റോഡിൽ ഇമ്മാട്ടി ടവേഴ്‌സിൽ റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഉൽഘാടനം ചെയ്യും.

FAZYO by Kalyan Silksകോർപ്പറേഷൻ മേയർ എംകെ വർഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ, വാർഡ് കൗൺസിലർ ലീല വർഗീസ്, ചേംബർ ഓഫ് കൊമേഴ്‌സ്‌ പ്രസിഡന്റ് പികെ ജലീൽ എന്നിവര്‍ മറ്റ് പ്രമുഖർക്കൊപ്പം ഭദ്രദീപം തെളിയിക്കും. കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടിഎസ് കല്യാണരാമനാണ് ആദ്യ വിൽപ്പന നിർവഹിക്കുന്നത്. കല്യാണ്‍ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടിഎസ് പട്ടാഭിരാമൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തും.

MOST READ | ആദ്യ മൊബൈൽ 1973ൽ; പക്ഷേ, വാർത്ത 1963ൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE