കല്യാൺ സിൽക്‌സ്; ഹൈപ്പർ മാർക്കറ്റ് അടങ്ങുന്ന ഷോപ്പിങ് സമുച്ചയം കോഴിക്കോട്

കേരളത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമും, ഹൈപ്പർ മാർക്കറ്റും ഒരേ സമുച്ചയത്തിൽ അവതരിപ്പിച്ചാണ് കല്യാൺ മലബാറിലെത്തുന്നത്.

By Trainee Reporter, Malabar News
kalyan Silks
Ajwa Travels

കോഴിക്കോട്: ഹൈപ്പർ മാർക്കറ്റ് ഉൾപ്പടെ അടങ്ങിയ കല്യാൺ സിൽക്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കോഴിക്കോട് നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു. തൊണ്ടയാട് ജങ്ഷനിൽ തുറക്കുന്ന പുതിയ ഷോറൂമിന്റെ ഉൽഘാടനം നാളെ രാവിലെ 10.30ന് സിനിമാ താരവും കല്യാൺ സിൽക്‌സ് ബ്രാൻഡ് അംബാസിഡറുമായ പ്രഥ്വിരാജ് നിർവഹിക്കും.

തുടർന്ന് ഉച്ചയ്‌ക്ക് 12 മണിമുതൽ ഷോറൂം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. രണ്ടര ലക്ഷത്തിലേറെ ചതുരശ്രയടി വിസ്‌തീർണമുള്ള ഷോപ്പിങ് സമുച്ചയം അത്യാധുനിക രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌.

ഈ സംരംഭത്തിലൂടെ രണ്ടു വലിയ ബിസിനസ് ആശയങ്ങളാണ് കല്യാൺ സിൽക്‌സ് മലബാറിന് സമർപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമും, ഹൈപ്പർ മാർക്കറ്റും. അന്താരാഷ്‌ട്ര ഷോപ്പിങ് രീതികൾ അവലംബിച്ച് രൂപകൽപ്പന ചെയ്‌ത ഈ സമ്പൂർണ ഷോപ്പിങ് സാമ്രാജ്യം ഒട്ടേറെ സൗകര്യങ്ങളും പുതുമകളുമാണ് മലബാറുകാരുടെ മുന്നിലെത്തിക്കുന്നത്.

കിഡ്‌സ് പ്ളേ ഏരിയ, ഫുഡ്‌കോർട്ട്, എക്‌സ്‌ക്‌ളൂസീവ് ബ്രൈഡൽ ഡിസൈൻ, എക്‌സ്‌ക്‌ളൂസീവ് ഗ്രൂം ഡിസൈൻ, കോസ്‌മെറ്റിക് കൗണ്ടർ, പെർഫ്യൂം സ്‌റ്റോർ, ഫൂട്ട്‍വെയർ സെക്ഷൻ, ടോയ് സ്‌റ്റോർ, ഹോം ഡെക്കർ, കോസ്‌റ്റ്യൂം ജ്വല്ലറി സെക്ഷൻ എന്നിങ്ങനെ ഒട്ടേറെയുണ്ട് സവിശേഷതകൾ.

Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE