പണിമുടക്കിനെ നേരിടാൻ കേന്ദ്രം; ഞായറാഴ്‌ച ബാങ്കുകൾ പ്രവർത്തിക്കും

28, 29,30 തീയതികളിലാണ് പണിമുടക്ക്. തൊട്ടുമുൻപുള്ള ശനിയും ഞായറും അടക്കം അഞ്ചുദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും എന്നായിരുന്നു ആശങ്ക. ഇതിനിടെയാണ് ഞായറാഴ്‌ച ബാങ്ക് തുറക്കുമെന്ന അറിയിപ്പ്.

By Senior Reporter, Malabar News
Banks Strike Kerala
Representational Image

ന്യൂഡെൽഹി: ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ നേരിടാൻ നിർണായക നീക്കവുമായി കേന്ദ്ര ധനമന്ത്രാലയം. രാജ്യത്തെ എല്ലാ പൊതുമേഖല, പ്രാദേശിക ബാങ്കുകളും അടുത്ത ഞായറാഴ്‌ച (സെപ്‌തംബർ 27) സാധാരണ പോലെ തുറന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇതിന് റിസർവ് ബാങ്കിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള ബാങ്കിങ് സേവനങ്ങൾ മുടങ്ങാതിരിക്കാനാണ് നീക്കം. പണിമുടക്കിൽ നിന്ന് പിൻമാറണമെന്ന് സർക്കാരും ബാങ്ക് മാനേജ്മെന്റുകളും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്‌ഥതയിൽ നടന്ന അനുരഞ്‌ജന യോഗം പരാജയപ്പെട്ടതോടെ തിങ്കളാഴ്‌ച ആരംഭിക്കുന്ന പണിമുടക്കിൽ വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാർ.

ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കുന്ന കാര്യം പരിഗണനയിലാണെന്ന പതിവ് മറുപടി മാത്രമാണ് ലഭിച്ചത്. ഇതിൽ തീരുമാനമായാലേ പണിമുടക്കിന്റെ കാര്യം പുനഃപരിശോധിക്കൂ എന്ന നിലപാടിലാണ് യൂണിയനുകൾ. 28, 29,30 തീയതികളിലാണ് പണിമുടക്ക്. തൊട്ടുമുൻപുള്ള ശനിയും ഞായറും അടക്കം അഞ്ചുദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും എന്നായിരുന്നു ആശങ്ക.

മൂന്നാംഘട്ടമായി ഒക്‌ടോബർ 26 മുതൽ അനിശ്‌ചിതകാല പണിമുടക്ക് ആരംഭിക്കും. അതേസമയം, സർക്കർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പ്രധാന ബാങ്ക് ശാഖകൾ പണിമുടക്ക് ദിവസങ്ങളിലും തുറക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സമരത്തെ നേരിടുന്നതിനായി ധനമന്ത്രാലയം വാർ റൂമും തുറക്കും. ഓരോ ബാങ്കിൽ നിന്നും നോഡൽ ഓഫീസർമാരെ ഉൾപ്പെടുത്തും.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE