ന്യൂഡെൽഹി: നാളെമുതൽ മൂന്നുദിവസം പണിമുടക്ക് ആയതിനാൽ രാജ്യത്തെ ബാങ്കുകളിൽ ഇന്ന് പ്രവൃത്തിദിനം. ഉപയോക്താക്കൾക്ക് നേരിട്ടുപോയി പൂർത്തിയാക്കേണ്ട ഇടപാടുകളെല്ലാം ഇന്ന് ചെയ്യാം. എടിഎം ഉപയോഗിക്കുന്നതിനുള്ള പരിധിയും ചാർജും മൂന്ന് ദിവസത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്.
ഒരുമാസം നിശ്ചിത തവണയിൽ കൂടുതൽ എടിഎം ഇടപാടുകൾ നടത്തിയാലുള്ള അധിക ചാർജാണ് ഒഴിവാക്കിയത്. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും പ്രശ്നമില്ല. പണിമുടക്ക് ദിവസങ്ങളിൽ ഓൺലൈൻ ഇടപാടുകൾക്കും തടസമുണ്ടാവില്ല.
ഇന്നത്തെ ബാങ്കിന് പ്രവർത്തനങ്ങളിൽ പൂർണമായും സഹകരിക്കുമെന്ന് പണിമുടക്ക് പ്രഖ്യാപിച്ച യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു അറിയിച്ചിട്ടുണ്ട്. ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കണെമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ 28, 29,30 തീയതികളിൽ പണിമുടക്ക് പ്രഖ്യാപിച്ചത്.
മൂന്നാംഘട്ടമായി ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. അതേസമയം, സർക്കർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പ്രധാന ബാങ്ക് ശാഖകൾ പണിമുടക്ക് ദിവസങ്ങളിലും തുറക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സമരത്തെ നേരിടുന്നതിനായി ധനമന്ത്രാലയം വാർ റൂമും തുറക്കും. ഓരോ ബാങ്കിൽ നിന്നും നോഡൽ ഓഫീസർമാരെ ഉൾപ്പെടുത്തും.
Most Read| ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ റെയ്ഡ്; 14 ലക്ഷം പിടിച്ചെടുത്തു




































