കേരള സർവകലാശാല അസി. നിയമനത്തട്ടിപ്പ്; കുറ്റപത്രമായി, ഏഴുപേരെ പ്രോസിക്യൂട്ട് ചെയ്യും

2008ൽ 40,000ത്തോളം പേർ എഴുതിയ സർവകലാശാല അസിസ്‌റ്റന്റ്‌ പരീക്ഷയുടെ ഒഎംആർ ഉത്തരക്കടലാസുകൾ നശിപ്പിച്ച ശേഷം അഭിമുഖം നടത്തി സിപിഎം അനുഭാവികളെയും ഉന്നത ഉദ്യോഗസ്‌ഥരുടെ ബന്ധുക്കളെയും റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ച് നിയമനം നൽകിയെന്നാണ് കേസ്.

By Senior Reporter, Malabar News
kerala-university

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്‌ടിച്ച കേരള സർവകലാശാല അസിസ്‌റ്റന്റ്‌ നിയമനത്തട്ടിപ്പ് കേസിൽ കുറ്റപത്രം തയ്യാറായി. മുൻ വിസി, പിവിസി, നാല് സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്‌ട്രാർ എന്നിവരടക്കം ഏഴുപേർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും.

ക്രൈം ബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള എച്ച്. വെങ്കിടേഷിന് കൈമാറി. എഡിജിപി അംഗീകരിക്കുന്നതോടെ കേസ് വിജിലൻസ് കോടതിയിലെത്തും. 2008ൽ 40,000ത്തോളം പേർ എഴുതിയ സർവകലാശാല അസിസ്‌റ്റന്റ്‌ പരീക്ഷയുടെ ഒഎംആർ ഉത്തരക്കടലാസുകൾ നശിപ്പിച്ച ശേഷം അഭിമുഖം നടത്തി സിപിഎം അനുഭാവികളെയും ഉന്നത ഉദ്യോഗസ്‌ഥരുടെ ബന്ധുക്കളെയും റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ച് നിയമനം നൽകിയെന്നാണ് കേസ്.

മുൻ വൈസ് ചാൻസലർ രാമചന്ദ്രൻ നായർ, പിവിസി ജയപ്രകാശ്, രജിസ്‌ട്രാർ കെഎ ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എഎ റഷീദ്, എംപി ഹസൻ, കെഎ ആൻഡ്രൂ എന്നിവരാണ് പ്രതികൾ. ഉത്തരവാദികളെ കണ്ടെത്താനാകില്ലെന്നും ഉത്തരക്കടലാസുകൾ കാണാതായതിന് മതിയായ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ കേസ് എഴുതിത്തള്ളണമെന്ന നിലപാടിലായിരുന്നു മുൻ സർക്കാർ.

എന്നാൽ, പരീക്ഷാത്തട്ടിപ്പിന് ഉത്തരാവാദികളെ കണ്ടെത്താൻ പുനരന്വേഷണം നടത്താൻ വിജിലൻസ് കോടതി ജഡ്‌ജി ജി. ഗോപകുമാർ ഉത്തരവിട്ടിരുന്നു. പുനരന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് ഫയൽ ചെയ്‌തിരിക്കുന്നത്‌.

100 മാർക്കിന് നടത്തിയ എഴുത്തുപരീക്ഷയുടെ മാർക്ക് 75ലേക്ക് ക്രമീകരിച്ച ശേഷം അഭിമുഖത്തിന് 25 മാർക്ക് ഏർപ്പെടുത്തിയ വിചിത്ര രീതിയിലായിരുന്നു തിരഞ്ഞെടുപ്പ്. സർവകലാശാല അസിസ്‌റ്റന്റ്‌ നിയമനത്തിന് അഭിമുഖം ആദ്യമായിരുന്നു. എഴുത്തുപരീക്ഷയിലെ മുൻനിരക്കാർക്ക് അഭിമുഖത്തിന് രണ്ടും നാലും മാർക്ക് മാത്രം നൽകി പിന്നോട്ടടിക്കുകയും പിന്നിൽ നിന്നവർക്ക് 20നുമേൽ മാർക്ക് നൽകി മുന്നിലെത്തിക്കുകയും ആയിരുന്നു. ഉത്തരക്കടലാസ് നശിപ്പിച്ചെന്നും കണ്ടെത്തി.

ഇൻവിജിലേറ്റർ നൽകുന്ന, പരീക്ഷ എഴുതാത്തവരുടെ പേരുകൾ അടങ്ങിയ പട്ടികയ്‌ക്ക് പകരം പകർപ്പുകളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എഴുതാത്തവരുടെ സ്‌ഥാനത്ത്‌ താൽപര്യമുള്ളവരെ തിരുകിക്കയറ്റി. അങ്ങനെ പരീക്ഷയെഴുതാത്തവരും പട്ടികയിൽ കടന്നുകൂടി. 1401 പേരുടെ റാങ്ക് പട്ടികയിൽ നിന്ന് 181 പേർക്ക് നിയമനം നൽകി. കേസായതോടെ ചിലർ ജോലിവിട്ടു. ചിലർ വിരമിച്ചു. നിലവിൽ 130 പേരാണ് സർവീസിലുള്ളത്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE