മലപ്പുറം: കുറ്റിപ്പുറം പഞ്ചായത്ത് 21ആം വാർഡ് മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരിച്ചു. ബുധനാഴ്ച രാത്രി 11ന് ചെമ്പിക്കലിലെ വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്.
രാത്രി അതുവഴി കടന്നുപോയ ട്രെയിനിലെ ലോക്കോ പൈലറ്റ് നൽകിയ അറിയിപ്പിനെ തടുർന്ന് കുറ്റിപ്പുറം പോലീസിന്റെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് ട്രാക്കിനരികിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!



































