കൊല്ലത്ത് ഏഴാം ക്ളാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി; വ്യാപക തിരച്ചിൽ

കൊല്ലം പട്ടത്താനം വികാസ് നഗറിൽ വാടകയ്‌ക്ക് താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് (12) ഇന്നലെ വൈകീട്ടുമുതൽ കാണാതായത്.

By Senior Reporter, Malabar News
Missing Case
Rep. Image

കൊല്ലം: കൊല്ലത്ത് ഏഴാം ക്ളാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. കൊല്ലം പട്ടത്താനം വികാസ് നഗറിൽ വാടകയ്‌ക്ക് താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് (12) ഇന്നലെ വൈകീട്ടുമുതൽ കാണാതായത്.

കൊല്ലത്തെ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥി, സ്‌കൂൾ വിട്ട് വീട്ടിൽ വന്നശേഷം തന്റെ സൈക്കിളെടുത്ത് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ വീടിന് സമീപത്തെ സിസിടിവികളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് കണ്ടെത്തി. സംഭവത്തിൽ കൊല്ലം ഈസ്‌റ്റ് പോലീസ്, ആർപിഎഫ് എന്നിവർ അന്വേഷണം ശക്‌തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നുവർഷത്തിലേറെയായി കുട്ടിയും കുടുംബവും കൊല്ലത്ത് ആണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ കുട്ടിയുടെ അമ്മ ഇളയ കുട്ടിയുമായി കൊൽക്കത്തയിലേക്ക് മടങ്ങിയിരുന്നു. അമ്മയുടെ അടുത്തേക്ക് പോകുന്നതിനായി കുട്ടി ട്രെയിനിൽ കയറി പോയതാകാമെന്ന നിഗമനത്തിൽ കൊല്ലം റെയിൽവേ സ്‌റ്റേഷനിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ്, ആർപിഎഫിന് വിവരം അറിയിക്കണം. കൊല്ലം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷൻ: 0474 2742072, ബിരേന്ദർ (കുട്ടിയുടെ പിതാവ്): +91 9995638154.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE