തൃശൂർ പൂരം കലക്കൽ; പോലീസിന് ക്ളീൻ ചിറ്റ്, പ്രതിസ്‌ഥാനത്ത് തിരുവമ്പാടി മാത്രം

സുരേഷ് ഗോപിയുടെ വിജയത്തിന് പൂരം കലക്കൽ ഉപയോഗിച്ചോയെന്നതിന് ഉത്തരമില്ല. എഡിജിപി ആയിരുന്ന എംആർ അജിത് കുമാർ പൂരം കലക്കാൻ ഇടപെട്ടോയെന്നും അറിയില്ല. സംഘാടകരായ തിരുവമ്പാടി ദേവസ്വത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.

By Senior Reporter, Malabar News
Thrissur Pooram
Photo Courtesy: ANI

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസിന് ക്ളീൻ ചിറ്റ് നൽകിയാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്. മുൻ കമ്മീഷണർ അങ്കിത് അശോകിന് വീഴ്‌ചയില്ലെന്നാണ് എസ്ഐടി റിപ്പോർട്.

സുരേഷ് ഗോപിയുടെ വിജയത്തിന് പൂരം കലക്കൽ ഉപയോഗിച്ചോയെന്നതിന് ഉത്തരമില്ല. എഡിജിപി ആയിരുന്ന എംആർ അജിത് കുമാർ പൂരം കലക്കാൻ ഇടപെട്ടോയെന്നും അറിയില്ല. സംഘാടകരായ തിരുവമ്പാടി ദേവസ്വത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.

പൂരം കലക്കലിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉയർന്നിരുന്നത് പോലീസിനെതിരെ ആയിരുന്നു. പോലീസിന്റെ അമിത നിയന്ത്രണത്തിൽ പ്രതിഷേധിച്ചാണ് തിരുവമ്പാടി വിഭാഗം രാത്രി പഞ്ചവാദ്യം നിർത്താനും എഴുന്നള്ളിപ്പ് ഒരാനപ്പുറത്താക്കാനും പൂരപ്പന്തലുകളിലെ ലൈറ്റ് ഓഫാക്കാനും തീരുമാനിച്ചത്. ഇതുമൂലം വെടിക്കെട്ടും വൈകി.

പോലീസിന്റെയും മറ്റു ഉദ്യോഗസ്‌ഥരുടെയും ഇടപെടൽ സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഉദ്യോഗസ്‌ഥരുടെ വീഴ്‌ച പുറത്തുവന്നിട്ടില്ല. ലോക്‌സഭാ സ്‌ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയെ സഹായിക്കാനുള്ള നാടകമായിരുന്നു പൂരം കലക്കൽ എന്നായിരുന്നു അന്ന് കോൺഗ്രസും സിപിഐയും ഉൾപ്പടെ വാദിച്ചിരുന്നത്.

രാഷ്‌ട്രീയമായി വലിയതോതിൽ ഇത് ഉപയോഗിച്ചുവെങ്കിലും അന്വേഷണത്തിലൂടെ ഇതിനൊരു നിയമസാധുത വരുത്താനുള്ള ശ്രമം ഇതുവരെയുണ്ടായിട്ടില്ല. അതേസമയം, വിഷയത്തിൽ പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണുമെന്ന് ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE