കല്യാൺ സിൽക്‌സ്‌ യൂത്ത് ബ്രാൻഡ് ‘ഫാസിയോ’ തൃശൂരിൽ ആരംഭിച്ചു

വസ്‌ത്രവ്യാപാര ലോകത്ത് ഒരു നൂറ്റാണ്ടുപിന്നിട്ട കല്യാൺ സിൽക്‌സ്‌, യുവതയുടെ ദേശീയ-അന്തർദേശീയ വിപണി ലക്ഷ്യമിട്ട് ആരംഭിക്കുന്ന 'ഫാസിയോ' എന്ന ബ്രാൻഡ്, അതിന്റെ ആദ്യഷോറൂം തൃശൂരിൽ ഉൽഘാടനം ചെയ്‌തു.

By Central Desk, Malabar News
Kalyan Silks 'Fazyo' opened at Thrissur
Ajwa Travels

തൃശൂർ: കല്യാൺ സിൽസ്‌കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന യൂത്ത് ബ്രാൻഡ് ‘FAZYO’ അതിന്റെ ഷോറൂം (FAZYO Showroom) നെറ്റ്‌വർക്കിലെ ആദ്യ ഷോറൂം തുറന്നു. തൃശൂരിലെ സെന്റ് തോമസ് കോളേജ് റോഡിൽ ഇമ്മാട്ടി ടവേഴ്‌സിലെ ആദ്യഷോറൂം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജനാണ് ഉൽഘാടനം നിർവഹിച്ചത്.

അതിശയിപ്പിക്കുന്ന വിലക്കുറവും യൂത്ത് ഫാഷനിലെ ലോക നിലവാരമുള്ള വസ്‌ത്ര ശ്രേണിയുമായാണ് ‘FAZYO’ കടന്നുവരുന്നത്. ഫാസിയോ എന്ന ബ്രാൻഡിൽ തന്നെയാണ് ഈ ഷോറൂമുകളിൽ വസ്‌ത്രങ്ങൾ ലഭിക്കുക. കേരളത്തിൽ മാത്രം അഞ്ചു വര്‍ഷം കൊണ്ട് അറുപതു ഷോറൂമുകള്‍ തുറക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഫാസിയോ വൈകാതെ ലോക വിപണിയിലേക്കും പ്രവേശിക്കും.

ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഫാഷൻ വസ്‌ത്രങ്ങൾ താങ്ങാനാവുന്ന വിലനിലവാരത്തിൽ നൽകുക. ഇതിൽ പുതുമയും ഗുണനിലവാരവും സംയോജിപ്പിക്കുക. സീസണുകൾ പരിഗണിക്കാതെ ഏത് സമയത്തും ഉൽപ്പന്ന ശ്രേണിയിൽ പുതുമ നിലനിർത്തുക, ഏറ്റവും കുറഞ്ഞ ഇടവേളകളിൽ പുതിയ ശേഖരങ്ങൾ എത്തിക്കുക എന്നിവയാണ് ഫാസിയോ മുന്നോട്ടുവെക്കുന്ന ബിസിനസ് തത്ത്വമെന്ന് ഇന്നലെ പുറത്തിറക്കിയ വാർത്താകുറിപ്പിലൂടെ ഗ്രൂപ്പ് ചെയർമാൻ ടിഎസ് പട്ടാഭിരാമൻ പറഞ്ഞിരുന്നു.

സെൽഫ് ചെക് ഔട്ട് കൗണ്ടറുള്ള ഈ രംഗത്തെ കേരളത്തിലെ ആദ്യ ഷോറൂമാണ് തൃശൂരിൽ ആരംഭിച്ചിരിക്കുന്നത്. അഞ്ചുവയസുമുതൽ 30 വയസുവരെയുള്ളവരെ ലക്‌ഷ്യം വെക്കുന്ന ഷോറൂമിൽ യുവതീയുവാക്കൾക്കുള്ള ഏറ്റവും മികച്ച മോഡേൺ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. 149 മുതൽ 999 രൂപവരെയാണ് വില.

ആഗോള നിലവാരമുളള ഷോറൂമിൽ ഉയർന്ന പ്രൊഫഷണൽ സമീപനവും ഉറപ്പുവരുത്തിയിട്ടുണ്ട്. ചടങ്ങിൽ ഉൽഘാടകൻ മന്ത്രി കെ രാജനൊപ്പം അധ്യക്ഷനായി കോർപ്പറേഷൻ മേയർ എംകെ വർഗീസും പങ്കെടുത്തു. മറ്റു പ്രമുഖർക്കൊപ്പം പി ബാലചന്ദ്രൻ എംഎൽഎ, വാർഡ് കൗൺസിലർ ലീല വർഗീസ് എന്നീ ജനപ്രതിനിധികളും ചേർന്നാണ് ഭദ്രദീപം തെളിയിച്ചത്.

Kalyan Silks 'Fazyo' opened at Thrissur
ഷോറൂമിൽ നിന്നുള്ള ദൃശ്യം

ക്ഷണിക്കപ്പെട്ട അതിഥികളെ കൂടാതെ, സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റ് ജോസ് വള്ളൂർ, ചേംബർ ഓഫ് കൊമേഴ്‌സ്‌ പ്രസിഡന്റ് പികെ ജലീൽ, ടിഎസ് അനന്തരാമൻ, ഫാസിയോ ഡയറക്‌ടർ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ (ഫാസിയോ ഡയറക്‌ടർ), കല്യാണ്‍ ജ്വല്ലേഴ്‌സ് സിഎംഡി ടിഎസ് കല്യാണരാമൻ, കല്യാൺ സിൽക്‌സ് & ഫാസിയോ ചെയർമാൻ ടിഎസ് പട്ടാഭിരാമൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

MOST READ | കേരളം വരൾച്ചാ മുനമ്പിൽ; മുൻകരുതൽ നടപടികളിലേക്ക് കടക്കണമെന്ന് മുന്നറിയിപ്പ്

COMMENTS

  1. നോർത്ത് ഇന്ത്യക്കാരുടെ Reliance Trendsനും മാക്‌സിനും സുഡിയോക്കും കേരളത്തിന്റെ മറുപടി…. അടിപൊളി..

  2. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 77 വർഷമേ ആയിട്ടുള്ളു..അതിന് മുൻപേ ഉള്ളതാണോ കല്യാൺ സിൽക്‌സ്? ന്തായാലും കേരളത്തിന്റെ ബ്രാണ്ടല്ലേ. ആശംസകൾ..

    • Their site says they were founded in 1909. Just Googled it…that’s their claim. Founding year is not available in Wikipedia. It should be investigated whether this hundred-year figure is trying to distort history.

  3. സുനീർ ചേട്ടാ..ശരിക്കും ചേട്ടന്റെ അസുഖമെന്താണ്? കേരളത്തിൽ നല്ലൊരുസ്‌ഥാപനം വരുമ്പോൾ അതിനെക്കുറിച്ചു നല്ലതു പറയേണ്ടതിന് പകരം കുത്തിത്തിരിപ്പ് ഉണ്ടാക്കുകയാണോ? എന്റെ ചെറുപ്പം മുതൽ ഞാനും കുടുബവും സാധനം വാങ്ങുന്നത് കല്യാണിൽ നിന്നാണ്. ഇപ്പൊ എന്റെ രണ്ടു പെൺമക്കളും അവരുടെ കസ്‌റ്റമേഴ്‌സാണ്… അവർ ഒന്ന് തുടങ്ങുന്നുണ്ടങ്കിൽ അതില് സത്യം നീതിയും ഉണ്ടാകും. ഫാസിയോ നല്ലൊരു വിജയമാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE