നീറ്റ് യുജി പരീക്ഷ: 24 ലക്ഷത്തിലേറെ കുട്ടികൾ പങ്കെടുക്കും; അറിയേണ്ടതെല്ലാം

ദേശീയതലത്തിൽ മെഡിക്കൽ യുജി പ്രവേശനത്തിനുള്ള പരീക്ഷയായ ‘നീറ്റ്’ നാളെ മെയ് 5ന് ഉച്ചതിരിഞ്ഞ് 2 മുതൽ 5.20 വരെ ഇന്ത്യയിലെ 557 നഗരങ്ങളിലും 14 വിദേശ നഗരങ്ങളിലും നടത്തും.

By Desk Reporter, Malabar News
NEET UG Exam Everything in malayalam
Rep. Image
Ajwa Travels

ന്യൂഡെൽഹി: കടലാസും പേനയും ഉപയോഗിച്ചാണു പരീക്ഷ. 24 ലക്ഷത്തിലേറെ കുട്ടികൾ പരീക്ഷക്ക്‌ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. നാഷനൽ മെഡിക്കൽ കമ്മിഷന്റെ പുതിയ കണക്കനുസരിച്ച് 706 മെഡിക്കൽ കോളജുകളിലായി ആകെ 1,09,145 എംബിബിഎ‌സ് സീറ്റുകളാണ് ഇന്ത്യയിലുള്ളത്. ബിഡിഎസിന് 28,088 സീറ്റുകളും. ബിഡിഎസ്, ആയുർവേദമടക്കമുള്ള മെഡിക്കൽ ബിരുദ കോഴ്‌സുകൾ, വെറ്ററിനറി, അഗ്രികൾചർ അനുബന്ധ കോഴ്‌സുകൾ തുടങ്ങിയവയിലെ പ്രവേശനത്തിനും നീറ്റ് യുജി റാങ്ക് പരിഗണിക്കും.

അപേക്ഷ നമ്പർ, ജനന തീയതി, സുരക്ഷ പിൻ എന്നിവ നൽകി പരീക്ഷാർഥികൾക്ക് അഡ്‌മിറ്റ് കാർഡ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാം. ഇതിനായി ഈ ലിങ്കിൽ ക്ളിക് ചെയ്യാം: neet.ntaonline.in ഇവിടെ നിന്ന് 3 പേജുള്ള അഡ്‌മിറ്റ്‌ കാർ‍ഡ് A4 സൈസ് കടലാസിൽ ഡൗൺലോഡ് ചെയ്യാം.

വിദ്യാർഥിയുടെ ഫോട്ടോയിലോ കയ്യൊപ്പിലോ അപേക്ഷാവേളയിൽ കിട്ടിയ കൺഫർമേഷൻ പേജിലുള്ളതുമായി വ്യത്യാസമുണ്ടെങ്കിൽ, ഹെൽപ്‌ലൈനിൽ ഉടൻ വിവരം അറിയിക്കുക. വിവരം [email protected] എന്ന ഇമെയിൽ വിലാസത്തിലും ഉടനെത്തിക്കണം. കിട്ടിയ അഡ്‌മിറ്റ്‌ കാർഡുമായി പരീക്ഷാകേന്ദ്രത്തിൽ പോകാം. രേഖകളിൽ തിരുത്തു പിന്നീടു വന്നുകൊള്ളും. ഡ്യൂപ്ളിക്കറ്റ് കാർഡ് നൽകുന്ന രീതിയില്ല. ഹെൽപ്‌ലൈൻ: 01140759000.

പരീക്ഷാകേന്ദ്രം എവിടെയെന്ന് മുൻകൂട്ടി മനസിലാക്കുക. സംശയമുണ്ടെങ്കിൽ ഇന്നു പോയി സ്‌ഥലം ഉറപ്പാക്കുക. പരീക്ഷക്ക് പോകുന്നവർ പാലിക്കേണ്ട നിബന്ധനകൾ ഇൻഫർമേഷൻ ബുള്ളറ്റിന്റെ 44, 45 പുറങ്ങളിലും അഡ്‌മിറ്റ്‌ കാർഡിന്റെ 2, 3 പുറങ്ങളിലുമുണ്ട്. ഇവ കൃത്യമായി പാലിക്കണം.

സുപ്രധാന മാർഗനിർദേശങ്ങൾ:

  • പരീക്ഷാർഥികൾക്ക് രാവിലെ 11 മണി മുതൽ പരീക്ഷ കേന്ദ്രത്തിൽ പ്രവേശനം ലഭിക്കും.
  • ഗേറ്റ് അടച്ചതിന് ശേഷം (01:30 PM) ഒരാളെയും കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.
  • വലിയ ബട്ടണുകളുള്ളതും ഇറുകിയതുമായ വസ്‌ത്രങ്ങൾ പരീക്ഷാ കേന്ദ്രത്തിൽ അനുവദനീയമല്ല.
  • കഴുത്തിൽ ഒരു തരത്തിലുള്ള ആഭരണങ്ങളും പാടില്ല. മൂക്കുത്തി, കമ്മൽ, കൈയിൽ ധരിക്കുന്ന വളകൾ എന്നിവയും അനുവദനീയമല്ല.
  • ഏതെങ്കിലും ലോഹവസ്‌തുക്കൾ കൊണ്ടുപോകാൻ അനുവദിക്കില്ല.
  • പ്രവേശന സമയത്ത് ഉദ്യോഗാർഥികൾ ഐഡി പ്രൂഫ് കൊണ്ടുവരണം, ആധാർ കാർഡ് ഉപയോഗിക്കുന്നതാണ് നല്ലത്.
  • കൂടാതെ റേഷൻ കാർഡ്, ഫോട്ടോ പതിച്ച ആധാർ എൻറോൾമെൻ്റ് നമ്പർ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പന്ത്രണ്ടാം ബോർഡ് അഡ്‌മിറ്റ് കാർഡ് അല്ലെങ്കിൽ രജിസ്‌ട്രേഷൻ കാർഡ്, പാസ്‌പോർട്ട് എന്നിവയും ഉപയോഗിക്കം.
  • ഈ ഐഡികൾ ലഭ്യമല്ലെങ്കിൽ, ഒറിജിനൽ സ്‌കൂൾ തിരിച്ചറിയൽ കാർഡ് വഴിയും പ്രവേശനം നൽകും.
  • ഫോട്ടോ ഐഡി ഒറിജിനലിൽ മാത്രം എടുക്കണം. സാക്ഷ്യപ്പെടുത്തിയ സെറോക്‌സിലോ ഡ്യൂപ്ലിക്കേറ്റിലോ മൊബൈലിലോ ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ ഐഡി കാണിക്കുന്നത് അനുവദനീയമല്ല.
  • അപേക്ഷിക്കുന്ന സമയത്ത് അപ്‌ലോഡ് ചെയ്‌ത ഫോട്ടോ (പോസ്‌റ്റ്കാർഡ്, പാസ്‌പോർട്ട്), സുതാര്യമായ ഒരു വാട്ടർ ബോട്ടിൽ എന്നിവ മാത്രമേ ഉദ്യോഗാർഥികൾ പരീക്ഷ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാവൂ.
  • മൊബൈൽ, ഇയർഫോൺ, ബ്‌ളൂടൂത്ത് തുടങ്ങിയ ഒരു തരത്തിലുമുള്ള ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റും കൊണ്ടുപോകാൻ ഉദ്യോഗാർഥികളെ അനുവദിക്കില്ല.
  • പരീക്ഷ പൂർത്തിയാകുന്നതിന് മുമ്പ് ഒരു ഉദ്യോഗാർഥിയേയും പരീക്ഷാ മുറിയിൽ നിന്നോ ഹാളിൽ നിന്നോ പുറത്തിറങ്ങാൻ അനുവദിക്കില്ല.
  • അഡ്‌മിറ്റ് കാർഡിൽ നിശ്ചിത സ്ഥലത്ത് ഉദ്യോഗാർഥി തൻ്റെ ഒപ്പ് ഇടണം.
    അഡ്‌മിറ്റ് കാർഡിനൊപ്പം, അവർ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമും കൈവശം വയ്‌ക്കണം. അതിൽ ഒരു പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ ഒട്ടിച്ച് എടുക്കണം.
  • പരീക്ഷ വേളയിൽ വിദ്യാർഥിക്ക് റഫ് ഷീറ്റ് നൽകില്ല.
  • പരീക്ഷ വേളയിൽ സിസിടിവി ക്യാമറകളിലൂടെ നിരീക്ഷണം നടത്തുകയും ജാമറുകൾ വഴി ഇന്‍റർനെറ്റ് തടസപ്പെടുത്തുകയും ചെയ്യും.
  • പരീക്ഷ പൂർത്തിയായതിന് ശേഷം വിദ്യാർഥി ഒഎംആർ ഷീറ്റിൻ്റെ ഒറിജിനൽ കോപ്പിയും ഓഫിസ് പകർപ്പും എക്‌സാമിനർക്ക് കൈമാറണം, അതേസമയം അദ്ദേഹത്തിന് ടെസ്റ്റ് ബുക്ക് കൊണ്ടുവരാം.
  • പരീക്ഷയുടെ ആദ്യ മണിക്കൂറിലും അവസാന അര മണിക്കൂറിലും ബയോ ബ്രേക്ക് എടുക്കാൻ വിദ്യാർഥികളെ അനുവദിക്കില്ല.
  • ഒരു വിദ്യാർഥി ബയോ ബ്രേക്കിനും ടോയ്‌ലറ്റിനും പോയാൽ ബയോമെട്രിക് അറ്റൻഡൻസും പരിശോധനയും നടത്തേണ്ടിവരും.
  • അന്യായമായ രീതിയിൽ ഒരു ഉദ്യോഗാർഥിയെ പിടികൂടിയാൽ, പരീക്ഷയിൽ നിന്ന് പുറത്താക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
  • അന്യായമായ പ്രവർത്തനങ്ങളും വഞ്ചനയും കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടിസ്ഥാനമാക്കിയുള്ള തത്സമയ അനലിറ്റിക്കൽ ടൂളുകളും സാങ്കേതികവിദ്യയും സ്ഥാപിച്ചിട്ടുണ്ടെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി വിദ്യാർഥികളെ അറിയിച്ചു.
  • സിസിടിവി റെക്കോർഡിങ്ങുകളുടെ വിശകലനവും നിരീക്ഷണവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയിലൂടെ നടത്തും. എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടായാൽ ഇവയും തെളിവായി ഉപയോഗിക്കും.

പരീക്ഷ തീർന്ന് ഒഎംആർ ഷീറ്റുകൾ രണ്ടും തിരികെക്കൊടുക്കുമ്പോഴും അറ്റൻഡൻസ് ഷീറ്റിൽ സമയമെഴുതി ഒപ്പിടണം. ചോദ്യബുക്‌ലെറ്റ് മാത്രം വിദ്യാർഥിക്കു കൊണ്ടുപോരാം. പരീക്ഷ തീരുന്ന സമയത്തിനു മുൻപ് ആരെയും പുറത്തുവിടില്ല. അഡ്‌മിറ്റ്‌ കാർഡ് സൂക്ഷിക്കണം. അതു പ്രവേശനസമയത്തു വേണ്ടിവരും പരീക്ഷയ്ക്കു ശേഷം ഇൻവിജിലേറ്റർ അഡ്‌മിറ്റ്‌ കാർഡ് വാങ്ങുമെന്നതിനാൽ ഭാവിയിൽ പ്രവേശനസമയത്തെ ഉപയോഗത്തിനായി ഇപ്പോൾത്തന്നെ രണ്ടാമതൊരു അഡ്‌മിറ്റ്‌ കാർഡ് കൂടി സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്‌തു സൂക്ഷിച്ചുവെക്കുന്നത് നന്നായിരിക്കും.

KAUTHUKAM | 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സംഘത്തിൽ മലയാളിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE