ശബരിമല മണ്ഡല മകരവിളക്ക്: ഇനി സ്‌പോട്ട് ബുക്കിങ്ങില്ല; ഓൺലൈൻ മാത്രം

ശബരിമലയിലെത്തുന്ന ഭക്‌തരുടെ കൃത്യമായ എണ്ണം കണക്കാക്കാൻ സാധിക്കാതെ വരുന്നതുകൊണ്ടും ഇതുമൂലം ഉണ്ടാകുന്ന അനിയന്ത്രിത തിരക്ക് ഒഴിവാക്കാനുമാണ് സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി ഓൺലൈൻ ബുക്കിങ് മാത്രമാക്കുന്നത്.

By Desk Reporter, Malabar News
Sabarimala Mandala Makaravilakku Booking Online only
Rep. Image | Courtesy @FB/Sabarimala Temple
Ajwa Travels

ശബരിമല: മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം. സ്‌പോട്ട് ബുക്കിങ് നിർത്തലാക്കി. 80,000 വരെയാകും പ്രതിദിന ഓൺലൈൻ ബുക്കിങ്. സീസൺ തുടങ്ങുന്നതിന് മൂന്നുമാസം മുൻപ് വെർച്വൽ ക്യൂ ബുക്കിങ് നടത്താം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ തീരുമാനം.

ഓണ്‍ലൈൻ ബുക്കിങ് കൂടാതെ സ്‌പോട്ട് ബുക്കിങ് വഴിയും ഭക്‌തർ എത്തുന്നത് ശബരിമലയിൽ തിരക്ക് കൂടാൻ കാരണമാകാറുണ്ട്. ഭക്‌തരുടെ കൃത്യമായ എണ്ണം കണക്കാക്കാൻ സാധിക്കാതെ വരുന്നതുകൊണ്ടാണിത്. കഴിഞ്ഞതവണ ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ശബരിമലയിൽ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഏറെ പഴികേട്ടിരുന്നു. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അടക്കം യോഗത്തിലാണ് തീരുമാനം. സ്‌പോട്ട് ബുക്കിങ് വഴിയെത്തുന്ന ഭക്‌തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദർശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.

മുൻകൂട്ടി അറിയാൻ കഴിയുന്ന നിയന്ത്രിത തിരക്കാണെങ്കിൽ അത് നിയന്ത്രിക്കുന്നതിലൂടെ ഭക്‌തർക്ക്‌ കൂടുതൽ സൗകര്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ. റോഡിലെ അപകടങ്ങൾ കുറയ്‌ക്കാനും ഇതു കാരണമാകുമെന്നും വിലയിരുത്തുന്നു. അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളിൽ ഓൺലൈൻ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തിൽ തീരുമാനം പീന്നീടെടുക്കും.

HEALTH | കടുത്ത ചൂട്; ചിക്കൻ പോക്‌സ് ജാഗ്രത വേണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE