പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; അന്വേഷണത്തിന് വിദഗ്‌ധ സമിതി

മൽസ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിന്റെ കാരണം ഓരുവെള്ളം കയറി ഓക്‌സിജന്റെ അളവ് കുറഞ്ഞതാകാം എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാട്.

By Trainee Reporter, Malabar News
Mass fish death
Ajwa Travels

തിരുവനന്തപുരം: പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ വിഷയത്തിൽ അന്വേഷണത്തിനായി വിദഗ്‌ധ സമിതി രൂപീകരിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്‌ധരെ ഉൾപ്പെടുത്തിയാണ് ഏഴംഗ സമിതി രൂപീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവും പുറപ്പെടുവിച്ചു.

ഈ മാസം 24നകം റിപ്പോർട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ മൽസ്യക്കർഷകരുടെ പ്രതിഷേധം ഇന്നും ശക്‌തമായിരുന്നു. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസ് ഉപരോധിച്ചു. സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമരക്കാർ ഓഫീസിലേക്ക് ചീഞ്ഞ മീൻ എറിഞ്ഞു. പെരിയാർ സംഭവത്തിൽ ഉത്തരവാദിത്തം ഇറിഗേഷൻ വകുപ്പിനാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം.

മൽസ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിന്റെ കാരണം ഓരുവെള്ളം കയറി ഓക്‌സിജന്റെ അളവ് കുറഞ്ഞതാകാം എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാട്. അതേസമയം, ഫാക്‌ടറികളിൽ നിന്നുള്ള രാസമാലിന്യങ്ങളാണ് ഇത്തവണത്തെ ദുരന്തത്തിന് കാരണമെന്ന് കർഷകർ ആരോപിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ മൽസ്യങ്ങളാണ് രണ്ടു ദിവസം കൊണ്ട് ചത്തുപൊങ്ങിയത്. പെരിയാറിൽ കൂടുകൾ ഒരുക്കി ഇതിൽ മൽസ്യ കൃഷി നടത്തിയവരാണ് ഈ ദുരന്തം നേരിട്ടത്.

Most Read| സംസ്‌ഥാനത്ത്‌ നാശം വിതച്ച് കനത്ത മഴ; വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE