‘പണി’യുമായി ജോജു ജോർജ്; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു

അഭിനയത്തിലൂടെ ഒരുപിടി നല്ല സിനിമകൾ തന്ന ജോജു സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിൽ, 'പണി' പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ്.

By Trainee Reporter, Malabar News
pani movie
Ajwa Travels

അസാമാന്യ അഭിനയത്തിലൂടെ പ്രേക്ഷകരെ എന്നും ഞെട്ടിക്കുന്ന താരമാണ് ജോജു ജോർജ്. 28 വർഷത്തെ അഭിനയജീവിതത്തിന് ഒടുവിൽ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പണി’. പ്രേക്ഷകരിൽ ആവേശമുണർത്തി ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ജോജു തന്നെ രചനയും നിർവഹിക്കുന്ന സിനിമ ഒരു മാസ്, ത്രില്ലർ, റിവഞ്ച് ജോണറിൽ ആണ് ഒരുങ്ങുന്നത്. അഭിനയത്തിലൂടെ ഒരുപിടി നല്ല സിനിമകൾ തന്ന ജോജു സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിൽ, ‘പണി’ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ്. ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിന് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ച വൻ സ്വീകാര്യത തന്നെ ഇതിന് ഉദാഹരണമാണ്.

100 ദിവസമാണ് സിനിമയുടെ ചിത്രീകരണം. സിനിമയിലെ പ്രധാന കഥാപാത്രവും ജോജു ജോർജ് തന്നെയാണ്. അഭിനയ ആണ് നായികയായി എത്തുന്നത്. ഒപ്പം മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ജോജുവിന്റെ തന്നെ നിർമാണ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും, എഡി സ്‌റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാദ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമാണം. വിഷ്‌ണു വിജയ്, സാം സിഎസ് എന്നിവരാണ് സംഗീതം. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരത്തിന് എത്തിക്കുന്നത്.

28 വർഷത്തെ അഭിനയ ജീവിതം ജോജുവിനെ സംബന്ധിച്ചിടത്തോളം അവിസ്‌മരണീയമാണ്. ജൂനിയർ ആർട്ടിസ്‌റ്റായും സഹനടനായും നായകനായും തിളങ്ങി നിന്ന ജോജു, സംവിധായകനിലേക്ക് മാറുമ്പോൾ അപൂർവ നേട്ടങ്ങളാണ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. കാർത്തിക് സുബ്ബരാജ്- സൂര്യ കോംബോ, കമൽഹാസൻ എന്നിവർക്കൊപ്പമുള്ള തമിഴ് ചിത്രത്തിന് പുറമെ അനുരാഗ് കശ്യപിന്റെ ബോളിവുഡ് ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയരുന്ന മലയാളി താരം കൂടിയാണ് ജോജു ജോർജ്.

Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE