ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ

ബ്രസീലിയൻ ദമ്പതികളായ പൗലോ ഗബ്രിയേൽ ഡ സിൽവ ബറോസിനേയും കറ്റ്യൂസിയ ലി ഹോഷിനോയെയും ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന് അംഗീകരിച്ചിരിക്കുകയാണ് ഗിന്നസ് വേൾഡ്‌ റെക്കോർഡ്.

By Trainee Reporter, Malabar News
world shortest couple
പൗലോ ഗബ്രിയേൽ ഡ സിൽവ ബറോസ്, കറ്റ്യൂസിയ ലി ഹോഷിനോ
Ajwa Travels

ഉയരക്കൂടുതൽ ഉള്ളവരും ഉയരം കുറഞ്ഞവരും ഒക്കെ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ അവരുടെ ഉയരത്തിന്റെ പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച കഥയാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്.

ശരീരത്തിന്റെ വലിപ്പത്തിൽ അൽപ്പം കുറവുണ്ടായിരിക്കാം. പക്ഷേ, ഞങ്ങൾക്ക് വലിയ ഹൃദയമുണ്ടെന്ന് പറയാതെ പറയുകയാണ് ബ്രസീലിയൻ ദമ്പതികളായ പൗലോ ഗബ്രിയേൽ ഡ സിൽവ ബറോസും കറ്റ്യൂസിയ ലി ഹോഷിനോയും. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന് ഇവരെ അംഗീകരിച്ചിരിക്കുകയാണ് ഗിന്നസ് വേൾഡ്‌ റെക്കോർഡ്.

2006ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീടങ്ങോട്ട് 15 വർഷ കാലത്തെ പ്രണയം. ഒടുവിൽ വിവാഹം. 31 കാരനാണ് പൗലോ. കറ്റ്യൂസിയ 28 കാരിയും. വിവാഹത്തിന് ശേഷം ഇവർ ഭൂമിയിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളായി. ഇതോടെ, ഇരുവരെയും ഉയരം കുറഞ്ഞ ദമ്പതികളെന്ന് ഔദ്യോഗികമായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഇൻസ്‌റ്റഗ്രാം പേജിൽ പ്രഖ്യാപിച്ചു. പിന്നാലെ ഈ വാർത്ത ഏറെ ശ്രദ്ധനേടി.

ഒരുമിച്ച് ജീവിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്നും ജീവിതത്തിലെ എല്ലാ വെല്ലുവിളികളും ഒരുമിച്ച് നേരിടാൻ തയ്യാറാണെന്നും ദമ്പതികൾ പറയുന്നു. ഞങ്ങൾ ഉയരം കുറഞ്ഞവരായിരിക്കാം. പക്ഷേ ഞങ്ങൾക്ക് വലിയ ഹൃദയവും പരസ്‌പരം ഒരുപാട് സ്‌നേഹവുമുണ്ട്. ഞങ്ങളുടെ ജീവിതം വെല്ലുവിളികൾ ഇല്ലാത്ത ഒന്നല്ല. എന്നാൽ, ഈ വെല്ലുവിളികളെ ഒരുമിച്ച് നേരിടാൻ കഴിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്നാണ് ഇവർ പറയുന്നത്. പൗലോയുടെ ഉയരം 90.28 സെന്റീമീറ്ററും കറ്റ്യൂസിയയുടെ ഉയരം 91.13 സെന്റീമീറ്ററുമാണ്.

Health| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE