‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’; വാഹനങ്ങളിൽ 18തരം മോഡിഫിക്കേഷൻ ആകാം

അനുമതി കൂടാതെ ചെയ്യാൻ കഴിയുന്ന 18തരം മോഡിഫിക്കേഷനുകളും പ്രത്യേക അനുമതിയോടെ ചെയ്യാൻ കഴിയുന്ന മറ്റുചില മോഡിഫിക്കേഷനുകളുമാണ് ഗതാഗത കമ്മീഷണർ തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമാണ് റിപ്പോർട്ടിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.

By Senior Reporter, Malabar News
mg-zs-ev
Rep. Image

യുവാക്കൾ കാത്തിരുന്ന വാഹന മോഡിഫിക്കേഷനുകളെ കുറിച്ചുള്ള റിപ്പോർട് തയ്യാറാക്കി ഗതാഗത കമ്മീഷണർ. വാഹനങ്ങളിൽ മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന് വിഡി. സതീശൻ പറഞ്ഞത് യുവാക്കൾ ഏറ്റെടുത്തിരുന്നു. ഇതാണ് മുഖ്യമന്ത്രിയായ ശേഷം വിഡി പാലിച്ചിരിക്കുന്നത്.

അനുമതി കൂടാതെ ചെയ്യാൻ കഴിയുന്ന 18തരം മോഡിഫിക്കേഷനുകളും പ്രത്യേക അനുമതിയോടെ ചെയ്യാൻ കഴിയുന്ന മറ്റുചില മോഡിഫിക്കേഷനുകളുമാണ് റിപ്പോർട്ടിലുള്ളത്. നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങൾക്ക് പണം അടച്ചു പ്രത്യേക അനുമതി വാങ്ങണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമാണ് റിപ്പോർട്ടിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.

അനുമതി വേണ്ടാത്ത മോഡിഫിക്കേഷനുകൾ

അധിക സ്‌പീക്കറുകൾ, ആൻഡ്രോയിഡ് ഇന്റഫോടെയ്ൻമെന്റ് സിസ്‌റ്റം, ബോഡി സ്‌റ്റിക്കറുകൾ (പൊതുസ്‌ഥലത്ത് പ്രദർശിപ്പിക്കാൻ തരത്തിലുള്ള മാന്യമായതായിരിക്കണം), ക്രോം ഗാർണിഷ്, ഡാഷ് കാം, ഡോർ വൈസറുകൾ, ഫ്‌ളോർ മാറ്റുകൾ, ജിപിഎസ് ട്രാക്കർ, ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്, മഡ് ഫ്‌ളാപ്പുകൾ, പാർക്കിങ് സെൻസർ, റിവേഴ്‌സ് ക്യാമറ, റൂഫ് കാരിയറുകൾ, സീറ്റ് കവർ, 50 ശതമാനം സുതാര്യമായ സൺ ഫിലിം, സ്‌റ്റിയറിങ് വീൽ കവർ, ടയർ പ്രഷർ മോണിറ്ററിങ് സിസ്‌റ്റം, ടോ ഹുക്കുകൾ.

ഫീസ് അടച്ചു പ്രത്യേക അനുമതിയോടെ വാഹനങ്ങളുടെ നിറം മാറ്റാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ആർസിയിൽ രേഖപ്പെടുത്തണം. കൂടാതെ, എൽപിജി, സിഎൻജി കിറ്റ് വെക്കുന്നത്, ഭിന്നശേഷി സൗഹൃദ ഷാസി ഫ്രയിം മാറ്റുന്നത് എന്നിവയും പ്രത്യേക അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളാണ്. ഇവയും ആർസിയിൽ രേഖപ്പെടുത്തണം.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE