
ന്യൂഡെൽഹി: ജന്തർ മന്തറിൽ സിജെപി പ്രതിഷേധത്തിന് നേരെ ഡെൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചും, സിജെപിക്ക് പിന്തുണ നൽകിക്കൊണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
രാഹുൽ ഗാന്ധിക്ക് പുറമെ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധിയും കേരള മുഖ്യമന്ത്രി വിഡി സതീശൻ, മന്ത്രി പിസി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവർ സമരമുഖത്തെത്തി. പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കൾ അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസ് നടപടികളെ എംപിമാരടക്കം ചോദ്യം ചെയ്തത് സംഘർഷത്തിന് ഇടയാക്കി.
കഴിഞ്ഞദിവസം സിജെപി നടത്തിയ പ്രതിഷേധം പോലീസ് തടഞ്ഞതോടെയുണ്ടായ സംഘർഷത്തിൽ വിദ്യാർഥികളടക്കം നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആർഎംഎൽ ആശുപത്രിയിലെത്തി രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. വിഷയം പാർലമെന്റിലും പ്രതിപക്ഷം ശക്തമായി ഉയർത്തി. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിഷേധവുമായി കോൺഗ്രസ് തെരുവിലിറങ്ങിയത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഡെൽഹിയിലെ ഖർഗെയുടെ വസതിക്ക് മുമ്പിൽ നിന്നാണ് പ്രതിഷേധ സമരം ആരംഭിച്ചത്. ഒരുകിലോമീറ്റർ അകലെയുള്ള അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതി ലക്ഷ്യമാക്കി അപ്രതീക്ഷിതമായിരുന്നു കോൺഗ്രസിന്റെ നീക്കം. മിന്നൽ സമരത്തിനെത്തിയ നേതാക്കളെ അടക്കം ബലപ്രയോഗത്തിലൂടെയാണ് പോലീസ് നീക്കിയത്.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പടെ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡെൽഹിയിൽ സിജെപി നടത്തുന്ന പ്രതിഷേധ മാർച്ച് ആണ് ഇന്നലെ മുതൽ അക്രമാസക്തമായത്. പാർലമെന്റ് മാർച്ച് പോലീസ് തടഞ്ഞതോടെ ജന്തർ മന്തർ യുദ്ധക്കളമായി. സമരക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.
അതേസമയം, അനിശ്ചിതകാല നിരാഹാര സമരത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡെൽഹി ഹൈക്കോടതി അനുമതി നൽകി. ഡെൽഹിയിലെ സഫ്ദർജംഗ് സർക്കാർ ആശുപത്രിയിൽ നിന്ന് മേദാന്തയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് വാങ്ചുക്കിനെ മാറ്റുന്നത്.
Most Read| ഡെങ്കിപ്പനി പ്രതിരോധത്തിൽ ഇന്ത്യക്ക് സുപ്രധാന നേട്ടം; വാക്സിന് അനുമതി


































