‘റെഡ് ബുക്കി’ൽ എല്ലാം തെളിഞ്ഞു; 25 കോടിയുടെ ഹവാല ഇടപാട് നടന്നെന്ന് ഇഡി

വീണയും ഭർത്താവ് മുഹമ്മദ് റിയാസും ചേർന്ന് 25 കോടിയിലേറെ രൂപയുടെ ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ദുബായിലേക്ക് പണം കടത്തിയതിന്റെ തെളിവുകളും ഇഡി കണ്ടെത്തിയിട്ടുണ്ട്.

By Senior Reporter, Malabar News
veena vijayan

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീണയും ഭർത്താവ് മുഹമ്മദ് റിയാസും ചേർന്ന് 25 കോടിയിലേറെ രൂപയുടെ ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ദുബായിലേക്ക് പണം കടത്തിയതിന്റെ തെളിവുകളും ഇഡി കണ്ടെത്തിയിട്ടുണ്ട്.

റെഡ് ബുക്ക് തെളിവായി അവതരിപ്പിച്ചാണ് ഇഡി സംസ്‌ഥാന പോലീസ് മേധാവിക്ക് റിപ്പോർട് നൽകിയത്. വീണയുടെ താമസ സ്‌ഥലത്ത്‌ നടത്തിയ റെയ്‌ഡിൽ ലഭിച്ച ചുവന്ന ഡയറിയാണ് നിർണായക തെളിവായത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും അനുബന്ധ തെളിവുകളായി കൂട്ടിച്ചേർത്താണ് പോലീസ് മേധാവിക്ക് റിപ്പോർട് നൽകിയത്.

ഇവിടുന്ന് കൈമാറുന്ന രൂപ ദുബായിൽ അവിടുത്തെ കറൻസിയായ ലഭ്യമാക്കുന്ന ഹവാല ഇടപാടാണ് നടന്നത്. റിയാസിന്റെ സുഹൃത്തുക്കൾ വഴി നടത്തിയ പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങളും ഡയറിയിൽ ഉണ്ടായിരുന്നു. ഇതെല്ലാം വീണ സമ്മതിച്ചെന്ന വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്. ഇടപാടുമായി ബന്ധപ്പെട്ടവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ തെളിവ് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഈ രേഖകളുടെ അടിസ്‌ഥാനത്തിലുള്ള ചോദ്യങ്ങൾക്ക് മുമ്പിലാണ് വീണയിപ്പോൾ. വീണ ഒപ്പിട്ട മൊഴിയുടെ പകർപ്പും റിപ്പോർട്ടിനൊപ്പമുണ്ട്. ഈ പണം എവിടെനിന്ന് വന്നു, എങ്ങോട്ട് പോയി, ആരൊക്കെ കൂട്ടുനിന്നു, ഇതിനായി സ്വീകരിച്ച നിയമവിരുദ്ധ നടപടികൾ തുടങ്ങിയ കാര്യങ്ങളാണ് സംസ്‌ഥാന പോലീസ് അന്വേഷിച്ച് കണ്ടത്തേണ്ടത്. സിഎംആർഎൽ പണമിടപാട് കേസിനേക്കാൾ ഗൗരവമുള്ള കുറ്റകൃത്യമാണ് ഇതിലൂടെ പുറത്തുവരുന്നത്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE