വാഹന മോഡിഫിക്കേഷൻ; കേന്ദ്ര നിയമങ്ങൾ ബാധകം, അപകടമല്ലാത്തവ അനുവദിക്കും

വാഹനങ്ങളിൽ അമിതമായ വെളിച്ചവും ശബ്‌ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷൻ അംഗീകരിക്കില്ലെന്ന് ഗതാഗത മന്ത്രി സിപി. ജോൺ നിയമസഭയിൽ പറഞ്ഞു.

By Senior Reporter, Malabar News
CP. John
സിപി. ജോൺ

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര നിയമങ്ങൾ ബാധകമാണെന്ന് ഗതാഗത മന്ത്രി സിപി. ജോൺ. അപകടകരമല്ലാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

തിരഞ്ഞെടുത്ത് കാലത്ത് മുഖ്യമന്ത്രി ജെൻസിക്ക് വാരിക്കോരി കൊടുത്ത വാഗ്‌ദാനങ്ങൾ സർക്കാർ പാലിക്കുമോ എന്നാണ് സജി ചെറിയാന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിപി. ജോൺ. വാഹനങ്ങളിൽ അമിതമായ വെളിച്ചവും ശബ്‌ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷൻ അംഗീകരിക്കില്ല.

എന്നാൽ, കളർ കോഡിന്റെ കാര്യത്തിലും അപകടകരമല്ലാത്ത ഫിറ്റിങ്സ് വാഹനത്തിന്റെ പുറത്തേക്ക് തെറിച്ചു നിൽക്കാത്ത തരത്തിൽ വയ്‌ക്കുന്നതുൾപ്പടെയുള്ള മോഡിഫിക്കേഷൻസിനെ കുറിച്ച് വിശദമായി ചർച്ച ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിയെ കുറിച്ചും നിയമസഭയിൽ ചോദ്യമുയർന്നു. സ്‌ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നത് കാരണം സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലാണെന്നും പല ബസുകളും നിർത്തലാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു. സ്വകാര്യ ബസ് ഉടമകളുടെ നികുതി 50 ശതമാനമായി കുറച്ചെങ്കിലും ഇത് മതിയായ ആശ്വാസമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

എന്നാൽ, നികുതി കുറച്ചത് വഴി ഉടമകൾക്ക് ആശ്വാസം ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രി മറുപടി നൽകിയത്. ഓരോ സ്‌ഥലത്തും ഇതിന്റെ ആഘാതം വ്യത്യസ്‌തമാണെന്നും പ്രശ്‌നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE