മെസ്സി കേരള സന്ദർശന വിവാദം; ജിഎസ്‌ടി വകുപ്പിന്റെ അന്വേഷണം തിങ്കളാഴ്‌ച മുതൽ

സ്‌പോൺസർ കമ്പനി നടത്തിയ 126 കോടിയുടെ വിദേശവിനിമയ ഇടപാടിന് 22.68 കോടി രൂപ സേവന നികുതി അടയ്‌ക്കാത്തതിലാണ് ജിഎസ്‌ടി വകുപ്പിന്റെ അന്വേഷണം.

By Senior Reporter, Malabar News
lionel messi 

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പോൺസർ കമ്പനി നടത്തിയ 126 കോടിയുടെ വിദേശവിനിമയ ഇടപാടിന് 22.68 കോടി രൂപ സേവന നികുതി അടയ്‌ക്കാത്തതിൽ ജിഎസ്‌ടി വകുപ്പ് തിങ്കളാഴ്‌ച അന്വേഷണം തുടങ്ങും. ജിഎസ്‌ടി നിയോഗിച്ച അഞ്ചംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

ഡെപ്യൂട്ടി കമ്മീഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 2025 ജൂണിലാണ് ഇടപാടിൽ സേവനനികുതി അടച്ചില്ലെന്ന് നികുതി വിഭാഗം കണ്ടെത്തിയത്. തുടർന്ന് കാഞ്ഞങ്ങാട് ഓഫീസ് സ്‌പോൺസർക്ക് അഞ്ചുതവണ നോട്ടീസ് നൽകിയിരുന്നു.

ഓഗസ്‌റ്റിൽ സ്‌പോൺസർ കമ്പനി ഉടമകൾ ഹാജരായെങ്കിലും രേഖകൾ കൈമാറിയിരുന്നില്ല. വിഷയം കൈകാര്യം ചെയ്‌തിരുന്ന ഉദ്യോഗസ്‌ഥരുടെ മൊഴി ആദ്യം രേഖപ്പെടുത്തും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ് രൂപീകരിച്ചു അന്വേഷണം മുന്നോട്ടുപോകുന്നത്.

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതര വീഴ്‌ചകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി വിഡി. സതീശൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഈ ഇടപാടിൽ ജിഎസ്‌ടി വെട്ടിപ്പ് നടന്നതായി കഴിഞ്ഞ സർക്കാർ തന്നെ കണ്ടെത്തി നോട്ടീസ് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ഏഴ് മാസമായി അന്വേഷണം മരവിച്ച നിലയിൽ ആയിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ ഉണ്ടായ ഈ അനാസ്‌ഥയെ കുറിച്ച് പ്രത്യേകം പരിശോധിക്കുമെന്നും സർക്കാരിനുണ്ടായ സാമ്പത്തിക നഷ്‌ടം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE