മെസ്സിയെ എത്തിക്കുന്നതിന്റെ പേരിൽ നടന്നത് കോടികളുടെ തട്ടിപ്പ്; ഗുരുതര ചട്ടലംഘനം

അർജന്റീന ടീം കേരളത്തിലേക്ക് വരും എന്ന വാഗ്‌ദാനം ആധികാരിക രേഖകൾ ഇല്ലാതെയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ടീം കേരളത്തിൽ കളിക്കണമെങ്കിൽ ഫിഫ രജിസ്‌ട്രേഷൻ ഉൾപ്പടെ നിർബന്ധമാണ്. എന്നാൽ, ഫിഫ അംഗീകാരമോ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ അനുമതിയോ ഒന്നും ഇല്ലാതെയാണ് വാഗ്‌ദാനം നൽകുന്നതിലേക്ക് കമ്പനിയും സർക്കാരും ഉൾപ്പടെ നീങ്ങിയത്.

By Senior Reporter, Malabar News
Messi

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്നതിന്റെ പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നത് കോടികളുടെ തട്ടിപ്പും ചട്ടലംഘനവുമെന്ന് റിപ്പോർട്. സ്‌പോൺസറെ തിരഞ്ഞെടുത്തതിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ല. ചട്ടങ്ങൾ മറികടന്നുള്ള അതിവേഗ നീക്കങ്ങളാണ് ഇക്കാര്യത്തിൽ നടന്നതെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.

കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതര ചട്ടലംഘനം നടന്നതായുള്ള വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. അർജന്റീന ടീം കേരളത്തിലേക്ക് വരും എന്ന വാഗ്‌ദാനം ആധികാരിക രേഖകൾ ഇല്ലാതെയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അർജന്റീന ടീം കേരളത്തിൽ കളിക്കണമെങ്കിൽ ഫിഫ രജിസ്‌ട്രേഷൻ ഉൾപ്പടെ നിർബന്ധമാണ്. എന്നാൽ, ഫിഫ അംഗീകാരമോ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ അനുമതിയോ ഒന്നും ഇല്ലാതെയാണ് വാഗ്‌ദാനം നൽകുന്നതിലേക്ക് കമ്പനിയും സർക്കാരും ഉൾപ്പടെ നീങ്ങിയത്. കൂടാതെ, അന്താരാഷ്‌ട്ര കരാർ ഉൾപ്പടെയുള്ള ലംഘനങ്ങളും ഉണ്ടായിട്ടുണ്ട്.

ചട്ടങ്ങൾ മറികടന്നാണ് സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനിയെ സർക്കാർ തീരുമാനിച്ചത്. അർജന്റീന ഫുട്‍ബോൾ അസോസിയേഷന് (എഎഫ്എ) ഒന്നരക്കോടി യുഎസ് ഡോളർ (അന്നത്തെ മൂല്യം 126 കോടി രൂപ) നൽകിയെന്ന് സ്‌പോൺസർ കമ്പനി അവകാശപ്പെടുമ്പോൾ, പണം അയച്ചതിന്റെയോ ടീം കൈപ്പറ്റിയതിന്റെയോ ഒരു രേഖയുമില്ല.

എഎഫ്എയും സംസ്‌ഥാന സർക്കാരും തമ്മിൽ കരാർ ഒപ്പുവെച്ചതിന്റെയോ സ്‌പോൺസറും സർക്കാരും തമ്മിൽ കരാർ ഉള്ളതിന്റെയോ പോലും രേഖകൾ ഇല്ല. റിപ്പോർട്ടർ കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനം ദുരൂപയോഗം ചെയ്‌തു. മുൻകായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ ആണ് എല്ലാം തീരുമാനിച്ചത്. മന്ത്രി നടപടിക്രമം പാലിച്ചില്ലെന്നും എല്ലാം കത്ത് ഇടപാടുകളിലൂടെ നടത്തിയത് മന്ത്രി നേരിട്ടാണെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.

തട്ടിപ്പിൽ ഉൾപ്പെട്ടവർക്കെതിരെ വിശദ അന്വേഷണവും മുൻ മന്ത്രിയുടെ യാത്രകളും മെയിലുകളും അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. വിദേശനാണ്യ വിനിമയ ചട്ടലംഘനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ വിജിലൻസ്, കേന്ദ്ര ഏജൻസി അന്വേഷണങ്ങൾ കൂടി ശുപാർശ ചെയ്യുന്ന റിപ്പോർട്ടാണ് കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് മന്ത്രി ഒജെ ജനീഷിന് നൽകിയത്. റിപ്പോർട് തുടർ നടപടികൾക്കായി മുഖ്യമന്ത്രിക്ക് കൈമാറി.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE