മെഡിസെപ് പദ്ധതി പൊളിച്ചെഴുതും; മുഖ്യമന്ത്രി

ഇൻഷുറൻസ് കമ്പനിക്ക് പണം കിട്ടാൻ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

By Senior Reporter, Malabar News
VD Satheesan

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമുള്ള സൗജന്യ ചികിൽസാ പദ്ധതിയായ മെഡിസെപ് പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഇൻഷുറൻസ് കമ്പനിക്ക് പണം കിട്ടാൻ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരള സ്‌റ്റേറ്റ് പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്‌ഥാന സമ്മേളനം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉദ്യോഗസ്‌ഥരിൽ നിന്ന് പണം വാങ്ങിയിട്ടും പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിൽസ ലഭ്യമാക്കാതെയാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെഡിസെപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആശുപത്രികളുടെ പട്ടികയിൽ കൂടുതലുള്ളത് കണ്ണാശുപത്രികളാണ്. ഇത് നേത്ര ചികിൽസയ്‌ക്ക് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് തോന്നിപ്പോകുമെന്നും മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു. പദ്ധതിയിൽ വിശദമായ പരിശോധനകൾ നടത്തും. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി സമഗ്രമായ ഒരു പൊളിച്ചെഴുത്ത് നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Most Read| യുപിഐ ഇടപാടുകൾ സൗജന്യമായി തുടരും; നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE