കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നടുവണ്ണൂർ വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബിയാണ് (43) മരിച്ചത്. ഞായറാഴ്‌ച രാത്രി 11.30ഓടെയായിരുന്നു അപകടം.
സിബിക്കൊപ്പം ഉണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാൽ (34) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. പുതുതായി നിർമിക്കുന്ന വീട്ടിൽ മാർബിൾ ഇറക്കുന്നതിനിടെ തെന്നി ഇരുവരുടെയും ദേഹത്തേക്ക് പതിക്കുകയായിരുന്നു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം, കാരണംതേടി ശാസ്‌ത്രജ്‌ഞർ





































