ന്യൂഡെൽഹി: തെക്കൻ ഡെൽഹിയിലെ മാളവ്യ നഗറിൽ റസ്‌റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 20 മരണം. അപകടത്തിൽ 11 പേർക്ക് പൊള്ളലേറ്റതായാണ് വിവരം. ‘ലെമൺ ഗ്രീൻ’ റസ്‌റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 8.50 ഓടെയാണ് കെട്ടിടത്തിൽ തീപിടിത്തം ഉടനായതെന്ന് അധികൃതർ അറിയിച്ചത്.
തുടർന്ന് 9.45ഓടെ ഫയർ ഫോഴ്‌സിന് സന്ദേശം ലഭിക്കുകയും നെഹ്‌റു പ്ളേസ് ഫയർ സ്‌റ്റേഷനിൽ നിന്നുള്ള സംഘം സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ആയിരുന്നു. പത്ത് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടക്കുന്ന മൂന്നുപേരെ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർ സാഹസികമായി രക്ഷപ്പെടുത്തി.
പൊള്ളലേറ്റവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തീപിടിത്തത്തിൽ കാരണം കണ്ടെത്താനായിട്ടില്ല. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കൻ പൗരൻമാരാണെന്ന് മാളവ്യ മണ്ഡലത്തിലെ എഎപി നേതാവ് സോംനാഥ് ഭാരതി എക്‌സിൽ കുറിച്ചു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു






































