മികച്ച ജീവിതനിലവാരം; പട്ടികയിൽ ഇടം നേടി കേരളത്തിലെ നാല് നഗരങ്ങൾ

തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണ് ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സ് ഗ്ളോബൽ സിറ്റീസ്‌ ഇൻഡക്‌സ് പട്ടികയിൽ ഇടം നേടിയത്.

By Trainee Reporter, Malabar News
MalabarNews_keralam
Rep. Image
Ajwa Travels

തിരുവനന്തപുരം: മികച്ച ജീവിതനിലവാരമുള്ള നഗരങ്ങൾ എന്ന പട്ടികയിൽ ഇടം നേടി കേരളത്തിലെ നാല് നഗരങ്ങൾ. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണ് ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സ് ഗ്ളോബൽ സിറ്റീസ്‌ ഇൻഡക്‌സ് പട്ടികയിൽ ഇടം നേടിയത്. ഡെൽഹി, മുംബൈ, ചെന്നൈ ഉൾപ്പടെയുള്ള വൻനഗരങ്ങളെ പിന്തള്ളിയാണ് കേരളത്തിന്റെ നേട്ടം.

സാമ്പത്തിക സാഹചര്യങ്ങൾ, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്‌ഥിതി, ഭരണം എന്നീ അഞ്ചുമേഖലകളിൽ പഠനം നടത്തിയാണ് ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സ് ലോകത്തിലെ 1000 നഗരങ്ങളെ ഉൾപ്പെടുത്തി സൂചിക തയ്യാറാക്കിയത്. ഇതിൽ ജീവിത നിലവാരം എന്ന ഘടകത്തിലാണ് കേരളത്തിലെ നഗരങ്ങൾ ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ മുന്നിലെത്തിയത്.

തലസ്‌ഥാന നഗരിയായ ഡെൽഹിയും സാമ്പത്തിക തലസ്‌ഥാനമായ മുംബൈയും രാജ്യത്തിന്റെ ഐടി ആസ്‌ഥാനമായ ബെംഗളൂരുവും വരെ ജീവിത നിലവാര സൂചികയിൽ തിരുവനന്തപുരത്തിനും തൃശൂരിനും കൊച്ചിക്കും കോട്ടയത്തിനും പിന്നിലാണ്.

നഗരങ്ങളിലെ സാമ്പത്തിക-ആരോഗ്യ സുസ്‌ഥിതി, ജീവിത സൗകര്യങ്ങളുടെ ലഭ്യത, കുടിയേറിപ്പാർക്കാൻ പ്രേരിപ്പിക്കുന്ന ആകർഷകത്വം, താമസച്ചിലവ് കുറവ്, വിനോദ- സാംസ്‌കാരിക അവസരം, ഇന്റർനെറ്റ് സ്‌പീഡ്‌ എന്നിവയൊക്കെ കണക്കാക്കി തയ്യാറാക്കിയ പട്ടികയിൽ തിരുവനന്തപുരത്തിന് ആഗോള റാങ്ക് 748 ആണ്.

കോട്ടയം- 753, തൃശൂർ- 757, കൊച്ചി- 765, ഡെൽഹി-838, ഹൈദരാബാദ്- 882, ബെംഗളൂരു- 847, മുംബൈ- 915. മൊത്തം റാങ്കിങ്ങിൽ ഡെൽഹിയുടെ ആഗോള സ്‌ഥാനം 350, ബെംഗളൂരു- 411, മുംബൈ- 427, കൊച്ചി- 521, തൃശൂർ- 550. മറ്റു കേരള നഗരങ്ങൾ 600ന് താഴെയാണ്. പട്ടികയിൽ ഒന്നാം സ്‌ഥാനത്ത്‌ ന്യൂയോർക്കാണ്.

Most Read| വെള്ളക്കെട്ടിൽ മുങ്ങി സംസ്‌ഥാനം; ഓറഞ്ച് അലർട്- ഇന്നും തീവ്രമഴയ്‌ക്ക് സാധ്യത 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE