തിരുവനന്തപുരം: സംസ്‌ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് നിർമിക്കും. വിശദമായ പദ്ധതി രേഖ (ഡിപിആർ) അടുത്തമാസം സമർപ്പിക്കും. സർക്കാർ അംഗീകരിച്ച ശേഷം കേന്ദ്രനഗര മന്ത്രാലയത്തിന്റേ അനുമതി കിട്ടുന്നതോടെ നിർമാണത്തിന് ഒരുക്കങ്ങൾ തുടങ്ങും.
തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ ആണ് ആലോചിച്ചത്. അതിന്റെ പ്രയോജനക്ഷമത പരിശോധിച്ച ശേഷമാണ് പരമ്പരാഗത മീഡിയം മെട്രോ തീരുമാനിച്ചത്. ഇതിന്റെ എക്‌സിക്യൂട്ടീവ് സമ്മറി ഫെബ്രുവരിയിൽ ഡിഎംആർസി സമർപ്പിച്ചിരുന്നു.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് തിരുവനന്തപുരം മെട്രോയുടെ നടത്തിപ്പ് ചുമതല. ഇവരുടെ നിർദ്ദേശ പ്രകാരം ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഡിപിആർ തയ്യാറാക്കി. അതിന്റെ അന്തിമ വിശകലനം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ.കെ.എം.എബ്രഹാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്‌ച നടന്നു. അതിലെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തി അടുത്തമാസം കൊച്ചി മെട്രോക്ക് ഡിപിആർ സമർപ്പിക്കും.
സംസ്‌ഥാന അംഗീകാരത്തിന് ശേഷം കേന്ദ്രനഗര മന്ത്രാലയത്തിനും സമർപ്പിക്കും. കേന്ദ്രാനുമതിക്ക് ശേഷമായിരിക്കും സ്‌ഥലലമേറ്റെടുക്കലും വായ്‌പ ലഭ്യമാക്കാനുമുള്ള നടപടികൾ. തിരുവനന്തപുരം മെട്രോ റെയിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനും രൂപം നൽകും.
പള്ളിപ്പുറം ടെക്നോ സിറ്റി – പള്ളിച്ചൽ, കഴക്കൂട്ടം – കിള്ളിപ്പാലം എന്നിങ്ങനെ രണ്ട് റീച്ചുകളിലായി മൊത്തം 46.7കിലോമീറ്ററാണ് ദൂരം. 38 സ്‌റ്റേഷനുകൾ. ഇവയിൽ രണ്ടെണ്ണം ഭൂമിക്ക് അടിയിൽ. ഡിപിആറിൽ ചെലവ് 11560.80കോടി. ഏറ്റെടുക്കേണ്ട സ്‌ഥലം, പുനരധിവാസം തുടങ്ങിയ കാര്യങ്ങൾ ഡിപിആർ അംഗീകരിച്ച ശേഷം പുറത്തുവിടും.
AROGYA LOKAM | തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!