‘പണം കൊടുക്കാതെ ആരും സഹായിക്കില്ല’; ഓഡിയോ പുറത്ത്- വീണ്ടും ബാർ കോഴയ്‌ക്ക് നീക്കം

മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അനിമോൻ അയച്ച ശബ്‌ദ സന്ദേശമാണ് പുറത്തായത്.

By Trainee Reporter, Malabar News
All Liquor Shops in Kerala Will Be Closed Tomorrow
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും ബാർ കോഴയ്‌ക്ക് നീക്കം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്‌ദ സന്ദേശം പുറത്തായി. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ ശബ്‌ദ സന്ദേശത്തിൽ ആവശ്യപ്പെടുന്നത്.

സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ടിന്റെ നിർദ്ദേശപ്രകാരമാണ് പിരിവെന്നും അനിമോൻ വാട്‍സ് ആപ് സന്ദേശത്തിൽ പറയുന്നുണ്ട്. ഡ്രൈ ഡേ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ഓഡിയോ പുറത്തുവരുന്നത്.

”പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടരലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളും ഉണ്ടാകും. അത് ചെയ്‌ത്‌ തരാൻ കൊടുക്കേണ്ടത് കൊടുക്കണം”- അനിമോൻ ശബ്‌ദ സന്ദേശത്തിൽ പറയുന്നു.

ബാർ ഉടമകളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. യോഗസ്‌ഥലത്ത് നിന്നാണ് സന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്‍സ് ആപ് ഗ്രൂപ്പിലേക്കാണ് സന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്‌തു. അതേസമയം, ശബ്‌ദരേഖ നിഷേധിക്കാതെ, പരിശോധിക്കണമെന്ന് പറഞ്ഞ് അനിമോൻ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറി.

കൊച്ചിയിൽ ബാർ ഉടമകളുടെ യോഗം നടന്നുവെന്ന് സമ്മതിച്ച സംസ്‌ഥാന പ്രസിഡണ്ട് വി സുനിൽകുമാർ പക്ഷേ പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് പ്രതികരിച്ചത്. യുഡിഎഫ് കാലത്ത് ബാർകോഴ കേസിനെ പ്രതിപക്ഷമായ എൽഡിഎഫ് വൻതോതിൽ വിമർശിച്ചിരുന്നു. ഇന്ന് ഇടതു ഭരണകാലത്തെ മദ്യനയമാറ്റ സമയത്ത് കോഴ വീണ്ടും ചർച്ചയാവുകയാണ്.

Most Read| മികച്ച ജീവിതനിലവാരം; പട്ടികയിൽ ഇടം നേടി കേരളത്തിലെ നാല് നഗരങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE