സംസ്‌ഥാനത്ത്‌ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല; മറ്റു മാർഗങ്ങൾ തേടും

അതേസമയം, സംസ്‌ഥാനത്ത്‌ വേനൽച്ചൂട് കുതിച്ചുയരുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ മേയ് ആറുവരെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകി.

By Trainee Reporter, Malabar News
Power-Cut
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും, ലോഡ് ഷെഡിങ് ഉടൻ പ്രഖ്യാപിക്കേണ്ടതില്ലെന്ന് തീരുമാനം. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം, വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

ലോഡ് ഷെഡിങ് അല്ലാതെ മറ്റു വഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുമായുള്ള വൈദ്യുതി മന്ത്രിയുടെ തീരുമാനങ്ങൾക്ക് ശേഷം തീരുമാനങ്ങൾ പ്രഖ്യാപിക്കും. വ്യവസായ ശാലകളിൽ ഭാഗിക നിയന്ത്രണം കൊണ്ടുവരണമെന്ന നിർദ്ദേശം യോഗത്തിലുണ്ടായി. വൻകിട വ്യവസായ ശാലകളിൽ രാത്രി സമയങ്ങളിൽ ചെറിയതോതിൽ വൈദ്യുതി നിയന്ത്രണം കൊണ്ടുവരാനാണ് നിർദ്ദേശമുണ്ടായത്.

ഒഴിവാക്കാവുന്ന ഇടങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്‌ക്കണം. കൃഷിക്കുള്ള പമ്പിങ് പകൽ മാത്രം ആക്കാൻ ആലോചനയുണ്ട്. എച്ച്ടി ഉപഭോക്‌താക്കൾ രാത്രി പ്രവർത്തനം മാറ്റിവെക്കേണ്ടി വരും. ഗാർഹിക ഉപയോക്‌താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 15 ദിവസം കൊണ്ട് പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

അതേസമയം, സംസ്‌ഥാനത്ത്‌ വേനൽച്ചൂട് കുതിച്ചുയരുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ മേയ് ആറുവരെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകി. ഉഷ്‌ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം.

വിദ്യാർഥികൾക്ക് അവധിക്കാല ക്‌ളാസുകൾ 11 മണിമുതൽ മൂന്ന് മണിവരെ ഒഴിവാക്കാൻ നിർദ്ദേശം നൽകും. പോലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റു സേനാവിഭാഗങ്ങൾ, എൻസിസി, എസ്‌പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കും. ആസ്ബസ്‌റ്റോസ്, ടീൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം.

ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കണം. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ- നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം.

ആശുപത്രികളുടെയും പ്രധാന സർക്കാർ സ്‌ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ചു പെട്ടെന്ന് തന്നെ ചെയ്യണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കലാ-കായിക മൽസരങ്ങളോ പരിപാടികളോ പകൽ 11 മുതൽ മൂന്നുവരെ നടത്തരുത്. നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE