മനുഷ്യ മുഖവുമായി സാദൃശ്യമുള്ള നായ; സോഷ്യൽ മീഡിയയിൽ താരമായി ‘യോഗി’

മസാച്യുസെറ്റ്സിൽ നിന്നുള്ള ചന്തൽ ഡെസ്‌ജാർഡിനൻസ് എന്നയാളുടെ ഉടമസ്‌ഥതയിലുള്ളതാണ് ഈ നായ. 'യോഗി' എന്ന് പേരുള്ള നായയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തുവന്നത്.

By Trainee Reporter, Malabar News
yogi dog

മനുഷ്യന്റെ മുഖവുമായി സാദൃശ്യമുള്ള ഒരു നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം. മസാച്യുസെറ്റ്സിൽ നിന്നുള്ള ചന്തൽ ഡെസ്‌ജാർഡിനൻസ് എന്നയാളുടെ ഉടമസ്‌ഥതയിലുള്ളതാണ് ഈ നായ. ‘യോഗി’ എന്ന് പേരുള്ള നായയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തുവന്നത്. നായയുടെ ഉടമ തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

നായയുടെ മുഖം കണ്ടാൽ ശരിക്കും മനുഷ്യന്റേത് പോലെ തന്നെയാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കണ്ണും പുരികവും മൂക്കും ചുണ്ടുമെല്ലാം മനുഷ്യന് സമാനം. ഒറ്റനോട്ടത്തിൽ കണ്ടാൽ പലരും തങ്ങൾക്ക് പരിചയമുള്ള പലരുടെയും മുഖവുമായി സാദൃശ്യം ഉണ്ടെന്നുപോലും അഭിപ്രായപ്പെടുന്നു. നായയ്‌ക്ക് ഒരു പുരുഷന്റെ മുഖമാണ് എന്നാണ് ചിലർ ചൂണ്ടിക്കാണിച്ചത്.

നായയുടെ മുഖത്തെ സെലിബ്രിറ്റികളുടെ മുഖവുമായി താരതമ്യം ചെയ്‌തവരും കുറവല്ല. എന്നാൽ, ചെറിയൊരു വിഭാഗം അഭിപ്രായപ്പെട്ടത് ഈ കാഴ്‌ച അസ്വസ്‌ഥത ഉളവാക്കുന്നു എന്നാണ്. നായയുടെ മനുഷ്യ സാദൃശ്യമായ മുഖം ചർച്ചയായതോടെ പലരും ഇതൊരു വ്യാജ ചിത്രമാകാം എന്നും അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ, യാതൊരു വിധത്തിലുള്ള ഫോട്ടോഷോപ്പ് പ്രവർത്തനങ്ങളും ചിത്രത്തിൽ ചെയ്‌തിട്ടില്ലാ എന്നാണ് മിറർ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഉടമ ചന്തൽ ഡെസ്‌ജാർഡിനൻസ് വെളിപ്പെടുത്തിയത്. തന്റെ പ്രിയപ്പെട്ട വളർത്തു നായയുടെ ചിത്രം ഫോട്ടോയെടുത്ത് പോസ്‌റ്റ് ചെയ്യുക മാത്രമാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE