സാമൂഹിക ബന്ധങ്ങൾ വീണ്ടെടുക്കൂ, പക്ഷാഘാത സാധ്യത ഇല്ലാതാക്കാം-പഠനം

ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും നേരിടുന്നത് മനുഷ്യരിൽ 29 ശതമാനം ഹൃദയാഘാതവും 32 ശതമാനം പക്ഷാഘാതവും വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്

By Trainee Reporter, Malabar News
arogyalokam
Ajwa Travels

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്ന് പലപ്പോഴും നമ്മൾ മറന്നു പോകാറുമുണ്ട്. പരസ്‌പര സഹകരണത്തിലൂടെയും ഐക്യത്തിലൂടെയുമെല്ലാം മനുഷ്യൻ നേടിയെടുത്തതാണ് ഇന്നീ ലോകത്ത് കാണുന്നത് എല്ലാം. എന്നാൽ, ഇന്ന് ഭൂരിഭാഗം പേരും സാമൂഹിക ബന്ധങ്ങളിൽ വേണ്ടത്ര വിലകൊടുക്കാത്ത ആളുകളായി മാറി. മനുഷ്യൻ തന്റെ തിരക്കുകളിലേക്ക് സ്വയം ഒതുങ്ങിക്കൂടിയപ്പോൾ സാമൂഹിക ബന്ധങ്ങൾ പാടെ തകർന്നു.

എന്നാൽ, മനുഷ്യനെ സംബന്ധിച്ചിടത്തോളം സാമൂഹിക ബന്ധങ്ങൾ അവരുടെ നിലനിൽപ്പിന് തന്നെ അത്യാവശ്യമാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇത്തരമൊരു ബന്ധങ്ങൾ കുറഞ്ഞു ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും നേരിടുന്നത് മനുഷ്യരിൽ ഹൃദയാഘാത, പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് യോർക്കിലെ ഗവേഷകരാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്. ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും നേരിടുന്നത് മനുഷ്യരിൽ 29 ശതമാനം ഹൃദയാഘാതവും 32 ശതമാനം പക്ഷാഘാതവും വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ, ഹൃദയാഘാത, പക്ഷാഘാത സാധ്യത വർധിപ്പിക്കുന്ന ഉത്‌കണ്‌ഠ, സമ്മർദ്ദമുള്ള ജോലി എന്നിവക്ക് തുല്യമായ സ്വാധീനമാണ് സാമൂഹിക ഒറ്റപ്പെടലും ചെലുത്തുന്നതെന്നും ഗവേഷകർ പറയുന്നു.

നിലവിലുള്ള നിരവധി പഠനങ്ങളെ ആസ്‌പദമാക്കി നടത്തിയ മെറ്റാ അനാലിസിസിലൂടെയാണ് ഇത്തരമൊരു നിഗമനത്തിൽ ഗവേഷകർ എത്തിയത്. ഏകാന്തതയെയും സാമൂഹിക ഒറ്റപ്പെടലിനെയും അളക്കുന്ന 23 ഓളം പഠനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഏകാന്തത അനുഭവിക്കുന്നവരും ഒറ്റപ്പെട്ട് ജീവിക്കുന്നവരുമായ വ്യക്‌തികൾക്ക് പുകവലിക്കാനും ശാരീരികമായി അലസമായി ഇരിക്കാനും സാധ്യത അധികമാണെന്നാണ് പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇത് അവരുടെ ഹൃദയാഘാത സാധ്യതയും വർധിപ്പിക്കുന്നു. പ്രായമാകുംതോറും സാമൂഹിക ഒറ്റപ്പെടലിനുള്ള സാധ്യത അധികമാണെന്നും പഠനത്തിൽ പറയുന്നു.

അമേരിക്കയിലെ 65ന് വയസ്സിന് മുകളിൽ പ്രായമായവരിൽ കാൽ ശതമാനത്തിന് മുകളിൽ ഉള്ളവർ സാമൂഹിക ഒറ്റപ്പെടൽ അനുഭവിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ പ്രസ്‌താവനയിൽ പറയുന്നു. പ്രായമായവരുടെ എണ്ണം അതിവേഗം വർധിക്കുന്ന കേരളം പോലുള്ള ഇന്ത്യൻ സംസ്‌ഥാനങ്ങളിലും സ്‌ഥിതി വ്യത്യസ്‌തമല്ല.

കോവിഡ് മഹാമാരിയും തുടർന്നുണ്ടായ ലോക്ക്‌ഡൗണുമെല്ലാം സാമൂഹിക ഒറ്റപ്പെടലിന്റെ ആക്കം കൂട്ടിയെന്നാണ് വിവരം. അതേസമയം, സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾക്കായി സന്നദ്ധ സേവനം നടത്തുന്നതും, വായനയും ഓൺലൈനിലൂടെ പഴയ സുഹൃത്തുക്കളുമായി ബന്ധം തുടരുന്നതും ഒരുപരിധിവരെ വാർധക്യത്തിലെ ഏകാന്തതയെ അകറ്റാൻ സഹായിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Most Read: വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ട്വിറ്റർ സ്‌ഥാനം രാജി വെക്കും; ഇലോൺ മസ്‌ക്

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE