മൂത്രാശയ അണുബാധ ഒഴിവാക്കാം; ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ

By Team Member, Malabar News
Urinary Infection Its Causes And Symptoms
Ajwa Travels

ശ്വാസകോശ അണുബാധ കഴിഞ്ഞാൽ കുട്ടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒന്നാണ് മൂത്രാശയ അണുബാധ. കുട്ടികളിൽ മൂത്രാശയ അണുബാധ ഉണ്ടാകുന്നത് തടയാനായി കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ അഥവാ രോഗം പിടിപെട്ടാൽ തന്നെ രോഗനിർണയത്തിനായി കുട്ടികളിൽ പ്രത്യേക പരിശോധനയുടെ ആവശ്യവും ഉണ്ട്.

കുട്ടികളിൽ പലപ്പോഴും മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങൾ അവ്യക്‌തമായിരിക്കും. അതിനാൽ തന്നെ രോഗനിർണയം നടത്തുക കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒപ്പം തന്നെ കുട്ടികളിൽ വൃക്കകളും അനുബന്ധ അവയവങ്ങളും വളർന്നു കൊണ്ടിരിക്കുന്ന സമയമായതിനാൽ തന്നെ ഈ സമയത്ത് ഉണ്ടാകുന്ന അണുബാധ ശരിയായ രീതിയിൽ ചികിൽസിച്ചില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ

  1. പനി

2. മൂത്രമൊഴിക്കുമ്പോൾ വേദന

ചെറിയ കുട്ടികൾ മൂത്രമൊഴിക്കുമ്പോൾ അമിതമായി കരയുന്നത് മൂത്രാശയ അണുബാധയെ തുടർന്നുള്ള വേദന കൊണ്ടാകാം.

3. ഛർദ്ദി

4. കൂടെക്കൂടെ മൂത്രം പോകുക.

5. മൂത്രത്തിന് ദുർഗന്ധം

6. മൂത്രത്തിന് നിറവ്യത്യാസം

പ്രധാനമായും ഒരു വയസിന് താഴെയുള്ള കുട്ടികളിൽ മേൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും വേഗം ഡോക്‌ടറെ കാണണം. തുടർന്ന് മൂത്രപരിശോധന നടത്തുകയും, ശരിയായ ചികിൽസ എടുക്കുകയും വേണം. ചെറിയ കുട്ടികളിൽ മൂത്രം കൾച്ചർ ടെസ്‌റ്റ് ചെയ്യുന്നത് കൂടാതെ രോഗനിർണയത്തിനായി സ്‌കാനിങ്ങും മറ്റും  ചെയ്യേണ്ടി വരാറുണ്ട്.

പെൺകുട്ടികൾ, മലബന്ധം ഉള്ളവർ, ജൻമനാ വൃക്കകളിലോ അനുബന്ധ അവയവങ്ങളിലോ വൈകല്യം ഉള്ളവർ, മൂത്രാശയ കല്ലുകൾ ഉള്ളവർ, മൂത്രം ശരിയായ സമയത്ത് ഒഴിക്കാതെ പിടിച്ചു നിർത്തുന്നവർ തുടങ്ങിയ ആളുകൾക്കാണ് പ്രധാനമായും മൂത്രാശയ അണുബാധ ഉണ്ടാകുന്നത്.

മൂത്രാശയ അണുബാധ ഉണ്ടാകുന്നത് തടയുന്നതിനായി ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ പഴങ്ങളും പച്ചക്കറികളും ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തി മലബന്ധം ഒഴിവാക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. പെൺകുട്ടികൾ മൂത്രം ഒഴിച്ച ശേഷം ശുചിയാക്കുന്നതിനായി മുൻവശത്തു നിന്ന് പിറകുവശത്തേക്കു മാത്രം തുടയ്‌ക്കുക. ഒപ്പം തന്നെ ശരിയായ സമയത്ത് മൂത്രമൊഴിക്കാതെ പിടിച്ചു വെക്കുന്ന ശീലം ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്.

Read also: ഗർഭാശയമുഖ അർബുദം: രോഗനിർണയം പ്രധാനം; ശ്രദ്ധിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE