കേരള തീരത്ത് അതിതീവ്ര തിരമാലകൾക്ക് സാധ്യത; ആലപ്പുഴയിൽ കടല്‍ക്ഷോഭം ശക്‌തം

തീരദേശ റോഡിൽ മണ്ണ് അടിഞ്ഞ് മൂടിയതിനാൽ ഇരുചക്രവാഹന ഗതാഗതം ദുഷ്‌കരമായി. കടലാക്രമണം രൂക്ഷമായാൽ ഗതാഗതം പൂർണമായും തടസപ്പെടും.

By Desk Reporter, Malabar News
kerala weather alert
Rep. Image
Ajwa Travels

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ, ആലപ്പുഴ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും കടല്‍ക്ഷോഭം ശക്‌തമായി.ശനിയാഴ്‌ച വൈകുന്നേരം ആറു മണിയോടെ ആരംഭിച്ച കടൽക്ഷോഭം ഇന്ന് വീണ്ടും ശക്‌തമായിരിക്കുകയാണ്.

ഉച്ചയോടെ കടൽക്ഷോഭം രൂക്ഷമായതോടെ തീരദേശ റോഡുകളിലേക്ക് കടൽവെള്ളം കയറുകയാണ്. ഒട്ടേറെ വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. കോടികൾ ചെലവിട്ടു സ്‌ഥാപിച്ച ടെട്രാപോഡുകൾ കടലെടുത്തു. ആലപ്പുഴ ബീച്ചില്‍ തിരയിൽ അകപ്പെട്ട തമിഴ്‌നാട്‌ കലിങ്ങാലി സ്വദേശി മനീഷിനെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷിച്ചു.

ആറാട്ടുപുഴ എംഇഎസ് ജങ്ഷൻ, തൃക്കുന്നപ്പുഴ ഗസറ്റ് ഹൗസ് ജങ്ഷൻ എന്നിവിടങ്ങളിൽ തോട്ടപ്പള്ളി വലിയഴിക്കൽ തീരദേശ റോഡിലാണ് വെള്ളം കയറിയത്. ഇവിടെ കടലും റോഡും തമ്മിൽ അധിക ദൂരമില്ല. ഏതു നിമിഷവും റോഡ് കടലെടുക്കാമെന്ന അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. തീരദേശ റോഡിൽ മണ്ണ് അടിഞ്ഞ് മൂടിയതിനാൽ ഇരുചക്രവാഹന ഗതാഗതം ദുഷ്‌കരമായി. കടലാക്രമണം രൂക്ഷമായാൽ ഗതാഗതം പൂർണമായും തടസപ്പെടും.

തെക്കൻ കേരള തീരത്തും കന്യാകുമാരി, തൂത്തുക്കുടി, തെക്കൻ തമിഴ്‌നാട്‌ തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും 5ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതിതീവ്ര തിരമാലകളുണ്ടാകാം. ശക്‌തിയേറിയ കടലാക്രമണത്തിനു സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്‌ഥിതി പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി.

READ | ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE